‘പൂജാരിയുടെ പരിചയക്കുറവ് കൊണ്ടാകാം’ ; മന്ത്രി കെ രാധാകൃഷ്ണനെതിരെയുള്ള അയിത്തത്തിൽ പ്രതികരിച്ച് പയ്യന്നൂര്‍ കൊവ്വല്‍ ക്ഷേത്രം തന്ത്രി

പയ്യന്നൂർ: മന്ത്രി കെ രാധാകൃഷ്ണന് ജാതിവിവേചനം നേരിടേണ്ടി വന്ന വാർത്ത ‘മാധ്യമ സിൻഡിക്കറ്റ്’ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരിച്ച് പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം തന്ത്രി പത്മനാഭന്‍ ഉണ്ണി. പൂജാരിയുടെ പരിചയക്കുറവ് കൊണ്ടാകാം ഇത്തരത്തിൽ സംഭവിച്ചതെന്നാണ് തന്ത്രി പറഞ്ഞത്.

വിവരം ആരും അറിയിച്ചിരുന്നില്ല ഇപ്പോൾ വാർത്തയായപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. രണ്ടുകൂട്ടർക്കും വിഷമം ഉണ്ടാക്കിയ സംഭവമാണ്. എന്നാൽ വിളക്ക് കൈമാറരുതെന്ന് ഇല്ല. ഒരാളെ മാത്രം പഴിപറയാൻ കഴിയില്ല. ക്ഷേത്രം ക്ഷേത്രത്തിന്റെ ചിട്ടയിൽ പോയെന്നും തന്ത്രി പ്രതികരിച്ചു. ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടാൽ മാത്രമേ വിഷയത്തിൽ ഇടപെടുയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയായിട്ടുപോലും തനിക്കെതിരെ ജാതി വിവേചനം ഉണ്ടായിട്ടുണ്ടെന്ന് വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി പറഞ്ഞത്. ഒരു ക്ഷേത്രത്തിലെ പരിപാടിക്ക് എത്തിയപ്പോൾ പൂജാരി വിളക്ക് നേരിട്ട് കൈമാറാതെ നിലത്തുവച്ചു. നിലത്തു നിന്ന് എടുത്താണ് തിരി കൊളുത്തിയത്. അതെ വേദിയിൽ തന്നെ പ്രതിഷേധവും അറിയിച്ചിരുന്നു. ‘ഞാൻ നൽകുന്ന പണത്തിന് അയിത്തമില്ല എനിക്ക് മാത്രമാണോ അയിത്തം’ എന്നാണ് മന്ത്രി ചോദിച്ചത്. ആറു മാസം മുൻപ് നടന്ന സംഭവം ഏത് അമ്പലത്തിൽ വച്ചാണെന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top