അരിവാളുമായി തെരുവിലിറങ്ങി ബോളിവുഡ് താരം; അസ്മേരി ഇപ്പോള്‍ ബംഗ്ലാദേശ് ധീരതയുടെ പ്രതീകം

ബോളിവുഡിലും ബംഗ്ലാദേശിലും താരമാണ് അസ്മേരി ഹക്ക് ബധോന്‍. കഴിഞ്ഞ വര്‍ഷമിറങ്ങിയ ബോളിവുഡ് ചിത്രം വിശാൽ ഭരദ്വാജിന്റെ ‘കുഫിയ’യില്‍ തബുവിനൊപ്പം ചെയ്ത റോള്‍ ശ്രദ്ധേയമായിരുന്നു. ഇതേറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ അസ്മേരി വേറെ റോളിലാണ്.

ബംഗ്ലാദേശില്‍ കലാപം ആളിക്കത്തുമ്പോള്‍ മാനവും ജീവനും സംരക്ഷിക്കാന്‍ അരിവാളുമേന്തി തെരുവില്‍ കാവല്‍ നില്‍ക്കുകയാണ് താരം. കവര്‍ച്ചക്കാരെയും ബലാത്സംഗികളെയും തടയാൻ രാത്രി മുഴുവനുമാണ് പ്രദേശത്ത് നടി പട്രോളിംഗ് നടത്തിയത്. വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ലഭിക്കുന്നത്.

2006-ൽ ഒരു ടാലൻ്റ് ഷോയിൽ റണ്ണറപ്പായതോടെയാണ് പ്രശസ്തയായത്. 2010ൽ ബംഗ്ലാദേശ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.നിരവധി ടിവി പരിപാടികളിലും നാടകങ്ങളിലും അഭിനേതാവായി തിളങ്ങി. ഇപ്പോള്‍ ധീരയായ യുവതിയുടെ റോളും യഥാര്‍ത്ഥ ജീവിതത്തില്‍ കയ്യാളുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top