‘ബാഹുബലി’ വീണ്ടുമെത്തുന്നു; രാജമൗലിയുടെ ‘ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ്’ സീരീസ് മെയ് 17ന് ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനം ആരംഭിക്കും

പ്രഭാസിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഫ്രാഞ്ചൈസികള്‍ ഇന്ത്യയിലെ എക്കാലത്തെയും മികച്ച ദൃശ്യവിരുന്ന് സമ്മാനിച്ച ചിത്രങ്ങളാണ്. രണ്ടുഭാഗങ്ങളായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. രണ്ടും സൂപ്പര്‍ ഹിറ്റുകളും. ഇപ്പോഴിതാ ഈ ചിത്രങ്ങളെ അടിസ്ഥാനമാക്കി ആനിമേറ്റഡ് സീരിയസ് പുറത്തിറക്കുകയാണ് സംവിധായകന്‍ രാജമൗലി.

ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സറ്റാറില്‍ മെയ് 17 മുതല്‍ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിന്റെ പേര് ‘ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ്’ എന്നാണ്. ടൈറ്റില്‍ പ്രഖ്യാപനവും ട്രെയിലര്‍ റിലീസും കഴിഞ്ഞതോടെ വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം. ബാഹുബലിയുടെ ലോകം വിശാലമാണെന്നും പുതിയ കാര്യങ്ങള്‍ അവിടെ ഇനിയും പരീക്ഷിക്കപ്പെടാന്‍ ബാക്കിയുണ്ടെന്നും രാജമൗലി പറഞ്ഞു.

2015ലാണ്‍ ആദ്യഭാഗം ‘ബാഹുബലി: ദി ബിഗിനിങ്’ തിയറ്ററുകളില്‍ എത്തിയത്. സാങ്കല്‍പ്പിക രാജ്യമായ മഹിഷ്മതിയുടെ പഞ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’ 2017ല്‍ റിലീസ് ആയി. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. പ്രഭാസ്, രമ്യ കൃഷ്ണന്‍, സത്യരാജ്, റാണ ദഗ്ഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ, നാസര്‍ തുടങ്ങി വന്‍ താരനിരയാണ് ബാഹുബലിയുടെ ഭാഗമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top