എന്‍സിപി നേതാവ് ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി (അജിത് പവാര്‍) നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ഇന്ന് വൈകുന്നേരമാണ് ബാന്ദ്രയിലെ ഓഫീസില്‍വെച്ച് വെടിയേറ്റത്. നെഞ്ചിലും വയറ്റിലുമായാണ് വെടിയേറ്റത്.

ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ചാണ് അന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.

അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. മകനും ബാന്ദ്ര ഈസ്റ്റ് എംഎൽഎയുമായ സീഷന്റെ ഓഫിസിലായിരുന്നു അദ്ദേഹം. ബാന്ദ്ര ഈസ്റ്റിൽ നിന്ന് മൂന്ന് തവണ (1999, 2004, 2009) എംഎൽഎ ആയിരുന്നു. നേരത്തെ കോൺഗ്രസിലായിരുന്നു. പിന്നീട് അജിത് പവാറിന് ഒപ്പം എന്‍സിപിയിലേക്ക് മാറി. 2004ല്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top