കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടെ മകൻ ബിജെപി പാളയത്തിൽ; എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടും

വെടിയേറ്റ് മരിച്ച ബാബ ബാബ സിദ്ദിഖിയുടെ മകൻ ഷീസാൻ സിദ്ദിഖി എൻഡിഎ പാളയത്തിൽ. നിയമസഭ തിരഞ്ഞെടുപ്പിൽ ബാന്ദ്ര ഈസ്റ്റ് സീറ്റിൽ നിന്നും എൻസിപിയുടെ (അജിത് പവാർ വിഭാഗം) സ്ഥാനാർത്ഥിയായി ഷീസാൻ മത്സരിക്കും. ഇവിടുത്തെ സിറ്റിംഗ് എംഎൽഎയാണ് ഷീസാൻ. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്.


സീറ്റ് വിഭജനത്തിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ മണ്ഡലം ശിവസേനക്ക് ( ഉദ്ദവ് താക്കറെ വിഭാഗം) കോൺഗ്രസ് നൽകിയിരുന്നു. വരുൺ സർദേശായിയാണ് അവിടെ മഹാ വികാസ് അഘാഡി സഖ്യത്തിന് വേണ്ടി മത്സരത്തിനിറങ്ങുന്നത്. തീരുമാനത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി സിറ്റിംഗ് എംഎൽഎ രംഗത്തു വന്നിരുന്നു.


ആളുകളുടെ എണ്ണം കൂട്ടിയത് കൊണ്ട് മാത്രം കാര്യമില്ല. ഇനി പൊതുജനങ്ങൾ തീരുമാനിക്കട്ടെയെന്നായിരുന്നു ഷീസാന്റെ പ്രതികരണം. നേരത്തെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഷീസാനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. ഇതിനു ശേഷം എൻസിപിയുമായി (അജിത് പവാർ വിഭാഗം) ഷീസാൻ അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു. പരസ്പര ബഹുമാനം നൽകുന്നവരുമായി മാത്രം ബന്ധം സ്ഥാപിക്കുകയാണ് നല്ലതെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള പ്രതികരണം.


ഇത് തന്നെ സംബന്ധിച്ചടുത്തോളം വൈകാരികമായ ഒരു ദിവസമാണെന്ന് എൻഡിഎ സ്ഥാനാർത്ഥിയാവുന്ന കാര്യം സ്ഥിരീകരിച്ചു കൊണ്ട് ഷീസാൻ പറഞ്ഞു. ബുദ്ധിമുട്ടുള്ള കാലത്ത് തന്നെ വിശ്വസിച്ച അജിത് പവാറിനും പ്രഫുൽ പട്ടേലിനും നന്ദി പറയുകയാണ്. ജനങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് ബാന്ദ്ര സീറ്റിൽ തനിക്ക് ഒരിക്കൽ കൂടി വിജയിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


ബാന്ദ്ര ഈസ്റ്റ് സീറ്റ് കോൺഗ്രസ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനാണ് നൽകിയത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഷീസാൻ പറഞ്ഞു കഴിഞ്ഞ കുറേ ദിവസങ്ങളായി മഹാവികാസ് അഘാഡി നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ട്. പക്ഷേ തനിക്ക് പിന്തുണ നൽകിയത് പ്രഫുൽ പട്ടേലും അജിത് പവാറുമാണ്. ത​ന്റെ പിതാവിന്റെ പൂർത്തീകരിക്കാനാവാത്ത സ്വപ്നത്തിന്റെ വേണ്ടി ഒരിക്കൽ കൂടി ബാന്ദ്ര സീറ്റിൽ വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എൻസിപി (അജിത് പവാർ) വിഭാഗം നേതാവായിരുന്നു ബാബ സിദ്ദിഖി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top