ബച്ചൻ കുടുംബത്തിന്റെ സ്വത്ത് 1500 കോടിയിലേറെ; അഞ്ചു വർഷത്തില്‍ കൂടിയത് 500 കോടി

മുംബൈ: അമിതാഭ് ബച്ചനും ജയാ ബച്ചനും സ്വന്തമായുള്ളത് 1578 കോടി രൂപയുടെ സ്വത്തുക്കൾ. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച സ്വത്തുവിവര പട്ടികയിലാണ് ജയാ ബച്ചൻ തന്റെയും ഭർത്താവിന്റെയും സ്വത്തുക്കളുടെ കണക്കു വെളിപ്പെടുത്തിയത്.

ജയാ ബച്ചന്റെ പേരിൽ 1.63 കോടി രൂപയുടെ സ്വത്തും അമിതാഭ് ബച്ചന്റെ പേരിൽ 273.74 കോടി രൂപയുടെ സ്വത്തും ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ജയയുടെ ബാങ്ക് ബാലൻസ് 10 കോടിയും ബിഗ് ബിയുടേത് 120 കോടിയുമാണ്. ഇരുവർക്കും ഉള്ള കമ്പനികൾ, കെട്ടിടങ്ങൾ, സിനിമയിൽ നിന്നുള്ള വരുമാനം തുടങ്ങിയവയെല്ലാം ചേർത്തുള്ള കണക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷനുമുന്നില്‍ സമര്‍പ്പിച്ചത്.

നാൽപത് കോടിയുടെ ആഭരണങ്ങളും 10 ലക്ഷത്തിന്റെ ഒരു കാറുമാണ് ജയക്ക് സ്വന്തമായി ഉള്ളത്. അതേസമയം രണ്ട് മെഴ്‌സിഡസ് ബെൻസും ഒരു റേഞ്ച് റോവറും ഉൾപ്പെടെ 16 കാറുകളാണ് ബിഗ് ബിയ്ക്ക് ഉള്ളത്. കൂടാതെ 55 കോടിയുടെ ആഭരണങ്ങളുമുണ്ട്. 2018ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജയാ ബച്ചൻ സമർപ്പിച്ച സ്വത്തുവിവരങ്ങളുടെ കണക്കനുസരിച്ച് 1000 കോടി രൂപയുടെ സ്വത്തായിരുന്നു ഉണ്ടായിരുന്നത്. അഞ്ചു വർഷം പിന്നിടുമ്പോൾ 500 കോടിയുടെ സ്വത്തുക്കൾ അധികമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top