വിറപ്പിക്കുന്ന വില്ലനായി പൃഥ്വിരാജ്; ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ക്യാരക്ടര്‍ പോസ്റ്റര്‍; കൂടെ അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ പ്രളയ് എന്ന വില്ലനായി മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അക്ഷയ് കുമാറും ടൈഗര്‍ ഷറോഫുമാണ് ചിത്രത്തില്‍ നായക വേഷങ്ങളില്‍ എത്തുന്നത്. പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

‘ഒരേയൊരു ലക്ഷ്യം, പ്രതികാരം. പ്രളയ് വരുന്നു’ എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് പോസ്റ്റര്‍ പങ്കുവച്ചത്. അക്ഷയ് കുമാറും പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ക്രൂരനും അപകടകാരിയുമായ വില്ലന്‍ എന്നാണ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പ്രളയ് എന്ന കഥാപാത്രത്തെ അക്ഷയ് കുമാര്‍ വിശേഷിപ്പിച്ചത്.

അക്ഷയ് കുമാറിനൊപ്പം ജോലി ചെയ്തത് കണ്ണുതുറപ്പിച്ച ഒരനുഭവമായിരുന്നു എന്നാണ് പൃഥ്വിരാജ് മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞത്. കൃത്യ സമയത്ത് അക്ഷയ് കുമാര്‍ സെറ്റിലെത്തുമെന്നും അദ്ദേഹത്തെ ഒരിക്കലും ക്ഷീണിതനായി കാണാനാകില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

എപ്രില്‍ പത്തിന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണിന്റെ മൈദാന്‍ എന്ന ചിത്രത്തോടായിരിക്കും ബോക്‌സ് ഓഫീസില്‍ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഏറ്റുമുട്ടുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top