പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം പറഞ്ഞ ദിവസം തിയറ്ററില്‍ എത്തില്ല; ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ റിലീസ് പത്തിനല്ല, ഏപ്രില്‍ 11ന്; കാരണം വ്യക്തമാക്കി താരങ്ങള്‍
പൃഥ്വിരാജ്, അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ നേരത്തേ പറഞ്ഞതു പോലെ ഏപ്രില്‍ പത്തിന് തിയറ്റററില്‍ എത്തില്ല. ഒരുദിവസം കൂടി വൈകി ഏപ്രില്‍ 11നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. പെരുന്നാള്‍ ദിവസം ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ ആഗ്രഹിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഈ ദിവസം നല്ലതാണെന്ന് കണക്കാക്കിയാണ് നിര്‍മാതാക്കള്‍ റിലീസ് തിയതി മാറ്റിവച്ചത്.
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രം വരുന്ന വ്യാഴാഴ്ച റിലീസ് ചെയ്യുമെന്ന് പൂജാ എന്റര്‍ടെയ്ന്‍മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും ഈ വിവരം തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ഷെയര്‍ ചെയ്തിട്ടുണ്ട്.
‘ചെറുതും വലുതുമായ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ടീം അംഗങ്ങള്‍ നിങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേരുന്നു. നോക്കൂ, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഈദിന് നിങ്ങളുടെ കുടുംബത്തോടൊപ്പമാണ്. അതിനാല്‍ ഏപ്രില്‍ 11-ന് ചിത്രം തിയറ്റരുകളില്‍ റിലീസ് ചെയ്യും,’ അക്ഷയ് കുമാര്‍ കുറിച്ചു.
ചിത്രത്തില്‍ പ്രളയ് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്. അക്ഷയ്, ടൈഗര്‍ പൃഥ്വിരാജ് എന്നിവരെ കൂടാതെ സോനാക്ഷി സിന്‍ഹ, അലായ എഫ്, മാനുഷി ചില്ലാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. ചിത്രത്തിന്റെ പ്രത്യേക പ്രിവ്യൂ ഏപ്രില്‍ 10ന് വൈകിട്ട് 6 മണി മുതല്‍ ആരംഭിക്കും
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here