നിങ്ങള്‍ പതിവായി ആവർത്തിക്കുന്ന ഈ തെറ്റുകൾ ആരോഗ്യത്തെ ബാധിക്കും!! ബാഗും ചെരുപ്പും കണ്ണടയും ഫാഷൻ വസ്ത്രങ്ങളും ധരിക്കുന്നവർ ശ്രദ്ധിക്കുക

വസ്ത്രങ്ങളും ചെരുപ്പുകളും ബാഗുകളും മറ്റും തിരഞ്ഞെടുക്കുമ്പോൾ ഭൂരിപക്ഷം ആളുകളും ഫാഷനും സ്റ്റൈലും മാത്രം നോക്കിയാണ് വാങ്ങാറുള്ളത്. എന്നാൽ അങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യം ആരും ശ്രദ്ധിക്കാറില്ല. സ്റ്റൈലിന് മാത്രം പ്രാധാനം നൽകി ഇവ ഉപയോഗിക്കുന്നത് കാലക്രമേണേ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉദാഹരണത്തിന് ഒരു ഭാരമുള്ള ഹാൻഡ്‌ബാഗ് ഒരു തോളിൽ തൂക്കി നടക്കുന്നത് ഒരു കൈയ്യിൽ മാത്രം അമിതമായ സമ്മർദ്ദം ചെലുത്തുകയും അത് ഞരമ്പുകളെ തകരാറിലാക്കുകയും ചെയ്യുന്നു.ഇക്കാര്യത്തെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത്തരം തെറ്റിനെ ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്ന പദമാണ് ‘ഹെവി-പേഴ്സ് സിൻഡ്രോം’. ദിവസവും ഉപയോഗിക്കുന്ന പേഴ്‌സ് പോലും ആരോഗ്യത്തെ ബാധിക്കുന്നതാണ് എന്ന് നാം മനസിലാക്കുന്നില്ല. അതിനാൽ ആളുകൾ അത് എല്ലാ ദിവസവും ജോലിസ്ഥലത്തേക്കോ കോളേജിലേക്കോ കൊണ്ടുപോകുന്നു. ഇത്തരത്തിൽ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

സ്ത്രീകളിൽ കൂടുതലും ഹൈ ഹീൽഡ് ചെരുപ്പുകൾ ഇഷ്ടപ്പെടുന്നവരാണ്. സ്ഥിരമായുള്ള ഉപയോഗം നടുവേദന, കഴുത്ത് വേദന, കാൽമുട്ട് വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പോയിൻ്റി ഹീലുകളും ഷൂകളും ധരിക്കുന്നത് കോൺ, ഇൻഗ്രോണൈൽസ്, ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും.

ഭാരമുള്ള ഒരു ബാഗ് ദീർഘകാലമായി ഉപയോഗിക്കുന്നത് പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭാരമുള്ള ബാഗുകൾ തോളുകൾ, കഴുത്ത്, നട്ടെല്ല് തുടങ്ങിയ ശരീരഭാഗങ്ങളിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു. ഇത് കാലക്രമേണ പേശികളുടെ അസന്തുലിതാവസ്ഥ, വിട്ടുമാറാത്ത വേദന എന്നിവയിലേക്ക് നയിക്കുന്നുവെന്ന് ജയ്പൂർ അപ്പോളോ സ്പെക്ട്രയിലെ ഓർത്തോപീഡിക് കൺസൾട്ടൻ്റ് ഡോ മിഹിർ തൻവി പറയുന്നു.

കൈത്തണ്ടയിൽ ഒരു ബാഗ് കൊണ്ടു നടക്കുനത് കൈമുട്ടിലും കൈത്തണ്ടയിലും സമ്മർദ്ദം വർദ്ധിപ്പിക്കും. ഇത് ജോയിൻ്റ് വീക്കം അല്ലെങ്കിൽ നാഡി വീക്കത്തിന് കാരണമാകുമെന്നും ഡോ മിഹിർ വ്യക്തമാക്കി. ഈ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാൻ ബാഗ് ഭാരം കുറഞ്ഞതാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അതിൻ്റെ ഭാഗമായി ബാഗിൽ അവശ്യവസ്തുക്കൾ മാത്രം കരുതുക. അല്ലെങ്കിൽ എല്ലാ ദിവസവും ബാഗ് തൂക്കുന്ന വശങ്ങൾ മാറുക.

ഇറുകിയ വസ്ത്രം (സ്കിന്നി ജീൻസ്, കോർസെറ്റുകൾ) എന്നിവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ പെറ്റികോട്ട് ക്യാൻസറിന് കാരണമാകുന്നു. ഇറുകിയ വസ്ത്രങ്ങൾ (പ്രത്യേകിച്ച് അരയ്ക്ക് ചുറ്റും) തുടർച്ചയി ധരിക്കുമ്പോൾ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇടയ്ക്കിടെ ഉപയോഗിക്കുന്നത് അപകടകരമല്ല. എന്നാൽ ശരിയായ ശ്വസനത്തിനും സുഗമമായ രക്തചംക്രമണത്തിനും അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങൾ ഉപയോഗിക്കണം. ശരിയായ പരിചരണമില്ലാതെ കോൺടാക്റ്റ് ലെൻസുകളും ആരോഗ്യത്തിന് ഭീഷണിയാണ്.

കോൺടാക്ട് ലെൻസുകൾ വളരെ കൂടുതൽ നേരം ധരിക്കുന്നത്, ശരിയായി വൃത്തിയാക്കാത്തത് എന്നിവ കണ്ണിലെ അണുബാധയ്ക്കും വരണ്ട അവസ്ഥക്കും ഇടയാക്കും. ചിലപ്പോൾ കോർണിയയ്ക്ക് വരെ കേടുപാടുകൾ ഉണ്ടാക്കാനും ഇവ കാരണമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top