ഇഡി ബൈജൂസിനോട് 9000 കോടി രൂപ ആവശ്യപ്പെട്ടെന്ന് മാധ്യമങ്ങൾ; റിപ്പോർട്ട് നിഷേധിച്ച് കമ്പനി
ന്യൂഡൽഹി: ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘിച്ചതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി )നോട്ടീസയച്ചെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് ബൈജൂസ്. 9,000 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇഡി കമ്പനിക്ക് നോട്ടീസയച്ചെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം വാർത്ത നൽകിയത്. എന്നാൽ കേന്ദ്ര ഏജൻസികളിന്നും അത്തരം നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു.
വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് സിഎൻബിസി-ടിവി 18 ആയിരുന്നു. വിവിധ മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തതിനെ തുടർന്നാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. നവംബർ 21-ന് സ്ഥാപകൻ ബൈജു രവീന്ദ്രനും മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും (ടിഎൽപിഎൽ) ഇഡി നോട്ടീസ് അയച്ചെന്നായിരുന്നു വാർത്ത.
2011-നും 2023-നും ഇടയിൽ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ബൈജൂസിന് ലഭിച്ചത്. ഇതേ കാലയളവിൽ ഏകദേശം 9,754 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചതിൽ ഫെമ നിയമ ലംഘനങ്ങൾ നടന്നതായും ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അത്തരത്തിലുള്ള നിർദേശങ്ങളോ നോട്ടീസോ ഒന്നും ലഭിച്ചിട്ടില്ലെന്ന് ബൈജൂസ് ആപ്പ് എക്സില്‍ ( ട്വിറ്റർ) കുറിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here