രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്; വോട്ടെടുപ്പ് തീരുന്നത് വരെ സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പാലക്കാട്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ആശങ്കയില്ലാതെ പ്രചരണം നടത്താം. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ രാഹുലിന് ഇളവ് നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്.

സ്ഥാനാർഥി ആയതിനാൽ എല്ലാ തിങ്കളാഴ്ചയും പൊലീസ്‌ സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്നും വ്യവസ്ഥ ഇളവുചെയ്യണമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ ഹർജിയിൽ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇളവ് നൽകിയാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകുമെന്നും രാഹുലിനെതിരെ വേറെയും കേസുണ്ടെന്നും മ്യൂസിയം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. രാഹുല്‍ സ്ഥാനാര്‍ത്ഥി ആണെന്ന കാര്യം കോടതി പരിഗണിച്ചു. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസിന്‍റെ വാദം തള്ളിയാണ് കോടതിയുടെ നടപടി.

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സംഘര്‍ഷത്തില്‍ രാഹുല്‍ അടക്കം 37 പേരാണ് അറസ്റ്റിലായത്. തുടർന്ന് റിമാൻഡിലായിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ചകളില്‍ സ്റ്റേഷനില്‍ എത്തി ഒപ്പിടണം എന്ന നിര്‍ദേശമുണ്ടായിരുന്നു. ഈ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് കോടതിയെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top