പി എസ് സി പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമിച്ച സഹോദരങ്ങള്‍ക്ക് ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം

തിരുവനന്തപുരം: പി എസ് സി പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമിച്ച സഹോദരങ്ങള്‍ക്ക് ജാമ്യം. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 10ന് ഇരുവരും കോടതിയില്‍ കീഴടങ്ങിയിരുന്നു. റിമാന്‍ഡിലായിരുന്ന പ്രതികളെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിലും വിട്ടിരുന്നു. അന്വേഷണത്തില്‍ പുരോഗതി ഉണ്ടെന്നും അതിനാല്‍ പ്രതികളെ ജയിലില്‍ കിടത്തേണ്ട സാഹചര്യം ഇല്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 5 ഉപാധികളോടെയാണ് ജാമ്യം. 50,000 രൂപ കെട്ടിവയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, മൂന്ന് മാസത്തേക്ക് മാസത്തിലെ ആദ്യത്തെയും , മൂന്നാമത്തെയും ശനിയാഴ്ചകളില്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിടണം, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല, സംസ്ഥാനം വിട്ട് പോകാന്‍ പാടില്ല എന്നിവയാണ് ജാമ്യ ഉപാധികള്‍.

ഫെബ്രുവരി ഏഴിന് പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം നടന്നത്. ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് വിവരങ്ങള്‍ ഇന്‍വിജിലേറ്റര്‍മാര്‍ പരിശോധിക്കുന്നതിനിടെ ഒരു വ്യക്തി പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇയാള്‍ ഒരു ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമല്‍ ജിത്തിനു വേണ്ടി സഹോദരന്‍ അഖില്‍ ജിത്ത് പരീക്ഷയെഴുതാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top