കേജ്‌രിവാളിന് ഇടക്കാല ജാമ്യം; ജൂണ്‍ ഒന്ന് വരെ കാലാവധി; ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാം;എഎപിക്ക് പുതിയ ഊര്‍ജം; ഇഡിക്ക് കനത്ത തിരിച്ചടി

ഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്ന് വരെയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്. ജൂണ്‍ രണ്ടിന് കെജ്‌രിവാള്‍ കീഴടങ്ങണമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി വിധിയിലൂടെ എഎപിക്ക് പുതിയ ഊര്‍ജം ലഭിച്ചപ്പോള്‍ ഇഡിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
ഡൽഹിയിൽ 25ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇന്ത്യ സഖ്യത്തെ സംബന്ധിച്ച് നിർണായകമാണ് സുപ്രീംകോടതി ഇടപെടല്‍. ഡല്‍ഹിയിലും പഞ്ചാബിലും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കേജ്‌രിവാളിന് കഴിയും. രണ്ട് സംസ്ഥാനത്തിലും അധികാരത്തിലിരിക്കുന്നത് എഎപിയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാൻ കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അതിശക്തമായി എതിർത്തിരുന്നു. ഇക്കാര്യത്തിൽ സുപ്രീം കോടതി ഇന്ന് തീർപ്പു പറയാനിരിക്കെ ഇഡി പുതിയ സത്യവാങ്മൂലവും ഫയൽ ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here