നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മതപരിവര്‍ത്തന കേസ്; സിസ്റ്റര്‍ ബിന്‍സിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടി

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം പോലീസ് കേസടുത്ത മലയാളി കന്യാസ്ത്രിക്ക് ഛത്തീസ്ഗഡ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തന്നെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ കോളജ് പ്രിന്‍സിപ്പല്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് കാണിച്ച് മൂന്നാം വര്‍ഷ ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് പോലിസ് കോട്ടയം സ്വദേശിനി സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. സിസ്റ്റര്‍ ബിന്‍സിക്കെതിരെ കേസെടുത്ത വിവരം പുറത്തു കൊണ്ടുവന്നത് മാധ്യമ സിന്‍ഡിക്കറ്റ് ആയിരുന്നു.
ഛത്തീസ്ഗഡിലെ ജാഷിപൂര്‍ ജില്ലയിലെ കുങ്കുരി ഹോളിക്രോസ് നഴ്‌സിംഗ് കോളേജ്, കഴിഞ്ഞ 60 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കത്തോലിക്ക സഭ സ്ഥാപനമാണ്. ഈ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പതിവായി ക്ലാസില്‍ വരാതിരിക്കയും പഠനത്തിന്റെ ഭാഗമായ പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാതിരിക്കയും ചെയ്ത ഘട്ടത്തില്‍ പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. തിയറി പരീക്ഷ എഴുതാന്‍ അനുവദിച്ചെങ്കിലും മതിയായ ഹാജരില്ലാത്തതിനാല്‍ പ്രാക്ടിക്കല്‍ പരീക്ഷയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാനാവില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതയായാണ് കഴിഞ്ഞ മാസം ആറിന് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പെണ്‍കുട്ടി പരാതി നല്‍കി. ഇതേതുടര്‍ന്നാണ് പോലീസ് മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം കേസെടുത്തത്.
നഴ്‌സിംഗ് കോളജ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കോളജിന് മുന്നില്‍ പ്രകടനം നടത്തിയിരുന്നു. സിസ്റ്റര്‍ ബിന്‍സിക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളും പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here