സിഎൻജി ബൈക്കുമായി ബജാജ് എത്തുമെന്ന് സൂചന
പൂനെ: കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ബൈക്കുകൾ പുറത്തിറക്കാൻ ബജാജ് ഓട്ടോ ലിമിറ്റഡ് തയ്യാറെടുക്കുന്നതായി സൂചന. കമ്പനി മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. എൻട്രി ലെവൽ ബൈക്ക് ഉപയോഗിക്കുന്നവർക്ക് വലിയ ചെലവാണെന്നും ഇത് കുറയ്ക്കാൻ സിഎൻജി ബൈക്കുകൽ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജീവ് പറഞ്ഞു.
പെട്രോൾ വില വർധിക്കുന്നതും കോവിഡ് മൂലം ജോലി നഷ്ടമായതും എൻട്രി ലെവൽ ബൈക്ക് വാങ്ങുന്നവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനൊരു ബദൽ എന്നതാണ് സിഎൻജി ബൈക്ക് കൊണ്ട് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറവാണ് ബജാജ് ഓട്ടോയുടെ ഇരുചക്ര വാഹന വിൽപനയിൽ ഇക്കൊല്ലം രേഖപ്പെടുത്തിയത്. വിൽപ്പനയുടെ 70 ശതമാനവും 125 സി സിക്ക് മുകളിലുള്ള ബൈക്കുകളായിരുന്നു. 100 സി സി ബൈക്കുകളുടെ വിൽപന മൊത്തത്തിൽ കുറവാണെന്നാണ് രാജീവ് ബജാജ് പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here