യുഎസില്‍ മിശ്രവിവാഹം; നാട്ടിൽ എത്തിയപ്പോള്‍ സല്‍ക്കാരത്തിന് വിലക്ക്; ഭീഷണിയുമായി ഹിന്ദു സംഘടനകള്‍

യുഎസില്‍ വിവാഹം കഴിച്ചവരാണ് ഹിന്ദു യുവതിയും ഇതര മതസ്ഥനും. സ്വന്തം നാടായ ഉത്തർപ്രദേശിൽ തിരിച്ചെത്തി ഇവര്‍ വിവാഹ സല്‍ക്കാരം നടത്താന്‍ തീരുമാനിച്ചപ്പോള്‍ കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. പരിപാടി വിലക്കി ഹിന്ദു സംഘടനകളാണ് രംഗത്ത് എത്തിയത്.
വിവാഹത്തിന് എതിരല്ല. പക്ഷെ സല്‍ക്കാരം നടത്തിയാല്‍ ഒത്തുകൂടുന്നത് മറ്റൊരു മതത്തിലെ ആളുകളാണ്. ഇത് മറ്റ് യുവതീ യുവാക്കള്‍ തമ്മിലും അടുപ്പത്തിന് കാരണമാകും എന്ന വിചിത്രവാദമാണ് ഹിന്ദു സംഘടനകള്‍ മുന്നോട്ട് വച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും അധികൃതര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. ഇതോടെ പരിപാടി റദ്ദാക്കേണ്ടിവന്നു.
യുഎസില്‍ മൾട്ടിനാഷണൽ കമ്പനികളിൽ ജോലിക്കാരായാ യുവതിയും യുവാവും യുപി അലിഗഡ് സ്വദേശികളാണ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കുടുംബങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹം കഴിച്ചത്. നാട്ടില്‍ തിരിച്ചെത്തി വിവാഹ സല്‍ക്കാരം അടുപ്പമുള്ളവര്‍ക്ക് ക്ഷണക്കത്തും നല്‍കിയ ശേഷമാണ് പൊല്ലാപ്പായത്.
ക്ഷണക്കത്ത് പുറത്തുവന്നപ്പോഴാണ് പ്രതിഷേധം തുടങ്ങിയത്. ബജ്‌റംഗ്ദളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. കർണി സേനയും ബ്രാഹ്മണ മഹാസഭയും ഉൾപ്പെടെയുള്ള മറ്റ് സംഘടനകളും ഇതിനെ പിന്തുണച്ചു. “സല്‍ക്കാരത്തിനെതിരെ പ്രതിഷേധമുണ്ട്. അതുകൊണ്ടാണ് റദ്ദാക്കാൻ തീരുമാനിച്ചത്.”- യുവതിയുടെ പിതാവ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here