പത്മശ്രീ വഴിയില്‍ ഉപേക്ഷിച്ച് ബജരംഗ് പൂനിയ; പ്രതിഷേധം ബ്രിജ്ഭൂഷണിന്റെ വിശ്വസ്തനെ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റാക്കിയതില്‍
ഡല്‍ഹി: പത്മശ്രീ മെഡല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ഉപേക്ഷിച്ച് ഒളിമ്പിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ ബജരംഗ് പൂനിയ. ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബിജെപി എം.പി ബ്രിജ്ഭൂഷണ്‍ സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് കുമാര്‍ സിംഗിനെ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് പൂനിയ മെഡല്‍ തിരകെ നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കടത്തിവിടാത്തതിനാല്‍ കര്‍ത്തവ്യ പഥില്‍ മെഡല്‍വച്ച് മടങ്ങുകയായിരുന്നു. ഇന്നലെ ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ബ്രിജ് ഭൂഷണോ അദ്ദേഹത്തിന്റെ വിശ്വസ്താരോ ഫെഡറേഷന്റെ തലപ്പത്ത് വരില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കുര്‍ നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് താരങ്ങള്‍ ആരോപിച്ചു. ഏഴ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയത്. ആദ്യം പോലീസ് കേസ് എടുക്കാതിരുന്നതിനാല്‍ താരങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെട്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോലീസ് അന്വേഷണത്തില്‍ പരാതിയില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വനിതാ താരങ്ങളോട് മോശമായി പെരുമാറിയെന്നും ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ സമ്മാനങ്ങള്‍ നല്‍കാമെന്നുമാണ് ബ്രിജ്ഭൂഷണ്‍ പറഞ്ഞതെന്ന് പരാതിയില്‍ ഉന്നയിക്കുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ അനിത ഷെറോണിനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് കുമാര്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here