ബാലചന്ദ്രമേനോൻ വീണ്ടും; സോജൻ ജോസഫ് ചിത്രം ‘ഒപ്പീസി’ൽ പ്രധാനവേഷം

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ബാലചന്ദ്ര മേനോൻ പ്രധാനവേഷം അഭിനയിക്കുന്ന ചിത്രമാണ് ഒപ്പീസ്. ദുബായ് ഫാഷൻ ലീഗിൻ്റെ സിഇഒയും സ്ഥാപകനുമായ സോജൻ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡ – തെലുങ്ക് ചിത്രങ്ങളിലെ താരമായ ദീക്ഷിത് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ദർശന നായരാണ് നായികയാവുന്നത്.
ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ എന്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റ് ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച പെൺകുട്ടിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ജോയ് മാത്യു, ഇന്ദ്രൻസ്, ജോ ജോൺ ചാക്കോ, ബൈജു എഴുപുന്ന, അനൂപ് ചന്ദ്രൻ, ഇഷാ തൽവാർ എന്നിവരും അഭിനയിക്കുന്നുണ്ട്. എം.ജയചന്ദ്രനാണ് സംഗീതം. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചുവരുന്ന സോജൻ ജോസഫ് ‘കോപ്പയിലെ കൊടുങ്കാറ്റ്’, ‘അലർട്ട് 24 X7’ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here