കഥ തിരക്കഥ സംവിധാനം ബാലചന്ദ്രമേനോൻ ; മലയാള സിനിമയിലെ ഓൾ റൗണ്ടർക്ക് 70 വയസ്

മലയാള സിനിമാരംഗത്ത് എല്ലാ മേഖലയിലും സ്വന്തം കൈയ്യൊപ്പ്‌ പതിപ്പിച്ച പ്രതിഭയാണ് ബാലചന്ദ്ര മേനോൻ. ഏറ്റവുമധികം സിനിമകൾ കഥയെഴുതി, സംവിധാനം ചെയ്ത് അഭിനയിച്ചതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളത്തിന്റെ ഈ മഹാനടന് ഇന്ന് എഴുപത് വയസ് തികഞ്ഞു. ‘കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ബാലചന്ദ്ര മേനോൻ’ എന്ന ബ്രാൻഡ് പ്രേക്ഷകർക്ക് ഹരമായത് അദ്ദേഹത്തിന്റെ സിനിമകളിലെ പ്രേമയവും അത് പറയുന്ന രീതിയും തന്നെയാണ്.

സപ്തതി ആഘോഷിക്കുമ്പോഴും പണ്ടത്തെ അതെ ചുറുചുറുക്കിൽ തന്നെയാണ് ഇപ്പോഴും ബാലചന്ദ്രമേനോൻ. 1954 ജനുവരി 11ന് കൊല്ലത്താണ് അദ്ദേഹം ജനിച്ചത്. അച്ഛൻ ശിവശങ്കര പിള്ള ഇടവ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ആയിരുന്നതുകൊണ്ട് സ്കൂൾ പഠനം മുഴുവനും ഇവിടെയായിരുന്നു. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കൊല്ലം ഫാത്തിമ മാതയിലുമായി കോളജ് പഠനം പൂർത്തിയാക്കി. 2012ൽ തിരുവനന്തപുരം ലോ കോളജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. നാന സിനിമ മാസികയിൽ കറസ്പോണ്ടന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് സിനിമയിലേക്ക് വരുന്നത്. 1978ൽ ‘ഉത്രാടരാത്രി’ എന്ന സിനിമ കഥ എഴുതി സംവിധാനം ചെയ്താണ് തുടക്കം. അതിനുശേഷം 1981ൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അവിടന്ന് ഇതുവരെ 40 സിനിമകൾ സംവിധാനം ചെയ്തു, നൂറോളം സിനിമകളിൽ അഭിനയിച്ചു. സംഗീത സംവിധായകൻ, ഗായകൻ, എഡിറ്റർ, നിർമാതാവ് തുടങ്ങി ബാലചന്ദ്ര മേനോൻ കൈവയ്ക്കാത്ത മേഖലകളൊന്നുമില്ല. വരദ ബി മേനോൻ ആണ് ഭാര്യ മക്കൾ അഖിൽ വിനായക് മേനോൻ, ഭാവന ബി മേനോൻ.

മലയാള സിനിമയിലെ ഒരുപാട് താരങ്ങളുടെ തുടക്കം ബാലചന്ദ്ര മേനോൻ സിനിമകളിലൂടെയാണ്. ശോഭന, പാർവതി, മണിയൻപിള്ള രാജു, ആനി അങ്ങനെ നീളും ആ നിര. 1983ൽ ‘കാര്യം നിസാരം’ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശിയ പുരസ്കാരവും 1998ൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘സമാന്തരങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും ലഭിച്ചു. 2023ൽ പുറത്തിറങ്ങിയ ‘എ രഞ്ജിത്ത് സിനിമയാണ്’ ബാലചന്ദ്രമേനോൻ അഭിനയിച്ച അവസാന ചിത്രം. 2018ൽ ‘എന്നാലും ശരത്താണ്’ അവസാനം സംവിധാനം ചെയ്തത്. സ്വന്തം അഭിപ്രായങ്ങൾ എല്ലാക്കാലത്തും തുറന്നു പറയാൻ ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല. സപ്തതിയുടെ നിറവിൽ നിൽക്കുമ്പോഴും ആ സ്വഭാവത്തിന് വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടുമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top