രണ്ട് വയസുകാരിയുടെ കൊലപാതകത്തില്‍ മന്ത്രവാദി കസ്റ്റഡിയില്‍; ശംഖുമുഖം ദേവീദാസന്‍ പിടിയിലായത് ശ്രീതുവിന്റെ മൊഴിയില്‍

ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ മന്ത്രവാദി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിന് അടുപ്പമുള്ള ശംഖുമുഖം ദേവീദാസനാണ് കസ്റ്റഡിയില്‍ ഉള്ളത്. തന്നില്‍ നിന്നും പണം തട്ടിയെന്ന ശ്രീതുവിൻ്റെ മൊഴിയിലാണ് മന്ത്രവാദിയെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു.

പ്രദീപ് കുമാര്‍ എന്നായിരുന്നു ആദ്യ പേര്. അധ്യാപകനായി ആണ് അറിയപ്പെട്ടത്. പിന്നീട് കാഥികൻ എസ്‌പി കുമാര്‍ ആയി മാറി. അതിന് ശേഷമാണ് ദേവീദാസന്‍ എന്ന മന്ത്രവാദിയായി മാറിയത്. ദേവിദാസന്റെ മന്ത്രവാദ സഹായി കൂടിയായിരുന്നു ശ്രീതു. കുട്ടിയെ കിണറിലെറിഞ്ഞു കൊന്ന സംഭവത്തില്‍ ഇയാളുടെ എന്തെങ്കിലും പ്രേരണയുണ്ടോ എന്ന കാര്യം കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. പൂജകളും മന്ത്രവാദവും നടക്കുന്ന സ്ഥലം കൂടിയാണ് ദേവിദാസന്റെ ശംഖുമുഖത്തെ വീട്. ഇത് സംബന്ധിച്ച് അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Also Read: സ്വന്തം സഹോദരിയെ കണ്ടത് മറ്റൊരു കണ്ണിലൂടെ; രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ അമ്മാവന്‍ ഹരികുമാര്‍ മന്ത്രിവാദിയുടെ സഹായി

അതേസമയം ദേവേന്ദുവിന്റെ കൊലപാതകത്തില്‍ സംശയക്കണ്ണുകള്‍ അമ്മ ശ്രീതുവിലേക്കും നീങ്ങുകയാണ്. ശ്രീതുവിന്റെ സഹോദരനായ ഹരികുമാർ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ഇന്നലെ ഇവരില്‍ ചിലരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് ബാലരാമപുരത്തെ ശ്രീതു-ശ്രീജിത്ത് ദമ്പതിമാരുടെ മകൾ ദേവേന്ദുവിനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ മരണത്തിലാണ് ഹരികുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top