ആദ്യം 30ലക്ഷം കാണാനില്ലെന്ന പരാതി, പിന്നാലെ കുട്ടിയെ കാൺമാനില്ല; ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണത്തിൽ അടിമുടി ദുരൂഹത

ബാലരാമപുരത്ത് കിണറ്റിനുള്ളിൽ രണ്ട് വയസുളള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തെ പോലീസ് ചോദ്യം ചെയ്യുകയാണ്. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ഇവർ ഇന്ന് ബാലരാമപുരം പോലീസിനെ സമീപിച്ചിരുന്നു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കിണറ്റിനുള്ളിൽ നിന്നും കണ്ടെടുക്കയായിരുന്നു. കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീടാണിത്.

വീടുകാർ നൽകിയ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാൾ, അമ്മൂമ്മ, അമ്മാവൻ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരിയയാണ്. രണ്ട് ദിവസം മുമ്പ് 30 ലക്ഷം രൂപ കാണുന്നില്ല എന്ന പരാതിയുമായി കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ അന്ന് കേസെടുത്തിരുന്നില്ല. വീട്ടുകാരുടെ മൊഴി പരസ്പര വിരുദ്ധമായതോടെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടെന്ന നിലപാടിൽ പോലീസ് എത്തിയത്.

പുലര്‍ച്ചെ എഴുന്നേറ്റ് വീട്ട് ജോലിക്കായി മാറുമ്പോള്‍ കുഞ്ഞ് ഉണര്‍ന്നിരിക്കുകയായിരുന്നു എന്നാണ് ആദ്യം അമ്മ ഇന്ന് രാവിലെ പോലീസിനോട് പറഞ്ഞത്. കുട്ടി തന്നോട് ഒപ്പം ഉറങ്ങാന്‍ കിടന്നു എന്ന് പറഞ്ഞ അമ്മ പിന്നീട് സഹോദരനൊപ്പം ആണ് കിടന്നതെന്ന് മാറ്റി പറയുകയായിരുന്നു. സഹോദരന്റെ മുറിയില്‍ പുലര്‍ച്ചെ തീപിടുത്തം ഉണ്ടായി. പുലര്‍ച്ചെ അഞ്ചരയ്ക്ക് കുട്ടി കരഞ്ഞതായും അമ്മ പോലീസിനോട് പറഞ്ഞിരുന്നു. ഇത്തരത്തിൽ മൊഴികളിൽ വ്യത്യാസമുണ്ടായതോടെ പോലീസ് കുടുംബത്തെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട കുഞ്ഞിൻ്റെ അപ്പൂപ്പൻ രണ്ടാഴ്ച മുമ്പാണ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു. വീട്ടുകാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുരുന്നു. കുട്ടിയുടെ മുത്തശി നേരത്തെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവർ ഞരമ്പ് മുറിക്കുകയും കിണറ്റിൽ ചാടുകയും ചെയ്തുവെന്നും അയൽവാസികൾ ആരോപിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top