കുഞ്ഞിനെ അമ്മാവൻ ജീവനോടെ കിണറ്റിലെറിഞ്ഞു!! ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കൊന്നതെന്ന് സമ്മതിച്ച് ഹരികുമാർ

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ജീവനോടെ കുട്ടിയെ ഹരികുമാർ കിണറ്റിലെറിയുക ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാൾ എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തി എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരാന്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്ക് മാനസിക രോഗമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുഞ്ഞിൻ്റെ അമ്മയേയും, അച്ഛനെയും, അമ്മുമ്മയേയും പ്രതിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ നീക്കം.

ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു (2) ആണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ഇവർ ഇന്ന് ബാലരാമപുരം പോലീസിനെ സമീപിച്ചിരുന്നു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കിണറ്റിനുള്ളിൽ നിന്നും കണ്ടെടുക്കയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുട്ടിയുടെ അമ്മ പോലീസിന് നൽകിയ മൊഴിയാണ് പോലീസിന് ആദ്യം സംശയമുണ്ടാക്കിയത്. തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വ്യത്യസ്തമായ മറുപടികൾ പോലീസിനെ സംശയം ഇരട്ടിപ്പിക്കുകയായിരുന്നു.

Also Read: തിരുവനന്തപുരത്തെ രണ്ട് വയസുകാരിയുടെ മരണം കൊലപാതകം; അച്ഛനും അമ്മയും അടക്കം നാലുപേർ പോലീസ് കസ്റ്റഡിയിൽ

രണ്ട് ദിവസം മുമ്പ് 30 ലക്ഷം രൂപ കാൺമാനില്ല എന്ന പരാതിയുമായി വീട്ടുകാർ പോലീസിനെ സമീച്ചിരുന്നു. അന്നും മൊഴികളിലെ വൈരുദ്ധ്യം കാരണം പോലീസിന് പരാതി വിശ്വാസയോഗ്യമായി തോന്നിയിരുന്നില്ല. അതിനാൽ പോലീസ് കേസെടുത്തിരുന്നില്ല. ഇത്തരത്തിൽ കുട്ടിയുടെ കാണാതാകല്‍ സംബന്ധിച്ച വീട്ടുകാരുടെ മൊഴികളിലും വ്യത്യാസമുണ്ടായതോടെ പോലീസ് കുടുംബത്തെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Also Read: ആദ്യം 30ലക്ഷം കാണാനില്ലെന്ന പരാതി, പിന്നാലെ കുട്ടിയെ കാൺമാനില്ല; ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണത്തിൽ അടിമുടി ദുരൂഹത

കൊല്ലപ്പെട്ട കുഞ്ഞിൻ്റെ അപ്പൂപ്പൻ രണ്ടാഴ്ച മുമ്പാണ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു. വീട്ടുകാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുരുന്നു. കുട്ടിയുടെ മുത്തശി നേരത്തെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവർ ഞരമ്പ് മുറിക്കുകയും കിണറ്റിൽ ചാടുകയും ചെയ്തുവെന്നും അയൽവാസികൾ ആരോപിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top