ബാലസംഘം പ്രമേയത്തിനെതിരെ മുഖ്യമന്ത്രി; വിദ്യാഭ്യാസത്തിന് നിലവാരം വേണമെന്ന് പറയുമ്പോൾ എതിർക്കുന്നത് എന്തിന്

ബാലസംഘം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്ത് പരീക്ഷ നടത്തി കുട്ടികളെ തോൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന പ്രമേയത്തിന് എതിരെയാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്.
“നിലവാരത്തിന്റെ പേരിൽ കുട്ടികളെ തോൽപ്പിക്കാൻ പാടില്ല എന്ന ചർച്ച തെറ്റിദ്ധാരണ പരത്തുന്നതാണ്. കുട്ടികളെ തോൽപ്പിക്കാനല്ല വിജയിപ്പിക്കാനാണ് ശ്രമം. കുട്ടികൾക്ക് വായിക്കാനും എഴുതാനും ശേഷി വേണം. വിദ്യാഭ്യാസത്തിന് നിലവാരം വേണമെന്ന് പറയുമ്പോൾ എന്തിനാണ് എതിർക്കുന്നത്.” – മുഖ്യമന്ത്രി ചോദിച്ചു. ഏഴാമത് ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
“നിലവാരമില്ലാത്ത കുട്ടിയായി വളർന്നാൽ അത് വിദ്യാഭ്യാസ ജീവിതത്തെ മോശമായി ബാധിക്കും. ദേശീയ ശരാശരിയേക്കാൾ പിറകിൽ നിൽക്കേണ്ടവരാണോ നമ്മൾ?ചില കാര്യങ്ങളിൽ പിറകിലാണെങ്കിൽ അത് മനസിലാക്കിയാൽ മാത്രമേ പരിഹരിച്ച് പോകാൻ സാധിക്കൂ. ഓൾ പ്രൊമോഷൻ നയം വിചാരിച്ചപോലെ ഫലപ്രദമായില്ല. പഠിച്ചാലും പഠിച്ചില്ലെങ്കിലും പാസായി പോവുകയാണ്. എല്ലാവരും പാസാകണമെന്ന് പറയുമ്പോൾ നിലവാരത്തോടെ പാസാകണമെന്നാണ്ഉദ്ദേശിച്ചത്. അതിന് അധ്യാപകരുടെ കൂട്ടായ പരിശ്രമമുണ്ടാകുകയോ ആ ആ തലത്തിലേക്ക് എത്തുകയോ ചെയ്തില്ല. എല്ലാവരേയും നല്ല രീതിയിൽ വളരാൻ പ്രാപ്തരാക്കുകയാണ് സർക്കാർ ചെയ്യുന്നത്.” – മുഖ്യമന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here