പടക്ക നിരോധനം എന്തുകൊണ്ട് നടപ്പിലാക്കിയില്ല; സര്‍ക്കാരിനേയും പോലീസിനേയും നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി
വായുമലിനീകരണം കടുത്ത ദില്ലിയില്‍ ദീപാവലി സമയത്ത് പടക്കങ്ങള്‍ കത്തിക്കുന്നത് നിരോധിക്കണമെന്ന ഉത്തരവ് പാലിക്കാത്തതില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് എഎപി സര്‍ക്കാരിനോടും ദില്ലി പോലീസിനോടുമാണ് സുപ്രീം കോടതി ചോദിച്ചത്. നിയമപരമായി നടപ്പാക്കേണ്ട കാര്യം ചെയ്യാത്തതില്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകരുത്. പടക്കങ്ങള്‍ പൊട്ടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണം. ഭാവിയില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ആലോചിക്കുന്നതെന്ന് വ്യക്തമാക്കണം. അടുത്ത വര്‍ഷത്തെ ദീപാവലിയിലും ഈ നിയമലംഘനം അനുവദിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ദീപാവലി പോലുളള ഉത്സവ സമയങ്ങളില്‍ മാത്രമല്ല. മുഴുവന്‍ സമയവും പടക്കങ്ങള്‍ക്ക് നിരോധനം ആലോചിക്കാവുന്നതാണ്. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരും പോലീസും ഇക്കാര്യത്തില്‍ വിശദീകരിക്കണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നവംബര്‍ 14നാണ് കേസ് വീണ്ടും പരിഗണിക്കുക. ദില്ലിയിലെ വായു ഗുണനിലവാര സൂചിക അപകടകരമായ സ്ഥിതിയിലാണ്. ഇതിനിടയിലാണ് ദിപാവലി ആഘോഷം കൂടി നടന്നത്. ഇതോടെ വായു നിലവാരം വലരെ മോശമായ അവസ്ഥയില്‍ എത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here