അന്തര്‍സംസ്ഥാന ബസ് വീണ്ടും അപകടത്തില്‍പെട്ടു; ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പര്‍ ബസ് ഇടിച്ചു കയറിയത് കടയിലേക്ക്; ഡ്രൈവര്‍ അടക്കം പത്തുപേര്‍ക്ക് പരുക്ക്

കോഴിക്കോട്: നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി അമിതവേഗത്തില്‍ സഞ്ചരിക്കുന്ന അന്തര്‍സംസ്ഥാന ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന ഡിഎല്‍ടി സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് കൊടുവള്ളി മദ്രസ ബസാറിൽ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവറും ഒരു കുട്ടിയും ഉൾപ്പെടെ പത്ത് പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.

കോൺക്രീറ്റ് ബീം തകർത്താണ് ബസ് കടക്കുള്ളിൽ ഇടിച്ചുകയറിയത്. രണ്ട് ഇരുചക്രവാഹനങ്ങൾ ബസിന്‍റെ അടിയിൽപ്പെട്ടു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

തിരുവനന്തപുരം ഉഡുപ്പി അന്തര്‍ സംസ്ഥാന സർവീസ് നടത്തിയിരുന്ന കോഹിനൂർ സ്ലീപ്പര്‍ ബസ് കഴിഞ്ഞ ഏപ്രില്‍ 24ന് കോഴിക്കോട്ട് ഫറോക്കില്‍ മറിഞ്ഞ് ഒരു യുവാവിന് ജീവന്‍ നഷ്ടമായിരുന്നു. കൊല്ലം സ്വദേശികളുടെ ഏക മകനായ അമല്‍ മോഹനനാണ് (28) അന്ന് ദാരുണമായി മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അമിതവേഗം തന്നെയാണ് അന്നും അപകടത്തിന് കാരണമായത്. ഡ്രൈവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഫറോക്ക് പോലീസ് കേസ് എടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top