വനിതാ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; ജയം എട്ട് വിക്കറ്റിന്, രണ്ടാം വട്ടവും ഫൈനലിൽ കാലിടറി ഡൽഹി

ഡൽഹി: വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം സീസൺ കിരീടം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തകർത്താണ് ചലഞ്ചേഴ്‌സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 113 റണ്‍സ് നേടി എല്ലാവരും പുറത്താവുകയായിരുന്നു. 12 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ചലഞ്ചേഴ്സിന്റെ ശ്രേയങ്ക പാട്ടീലാണ് ഡൽഹിയെ തകർത്തത്. മലയാളി താരം ആശ ശോഭന 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.

മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ബാംഗ്ലൂരിന് കന്നി ട്രോഫി സമ്മാനിച്ചത്. 39 പന്തിൽ നിന്ന് 31 റൺസാണ് മന്ദാന നേടിയത്. സോഫി ഡിവൈൻ 27 പന്തിൽ 32 റൺസെടുത്ത് പുറത്തായി. വൺ ഡൗണായി എത്തിയ എലിസ് പെറിയുടെ സമയോചിതമായ ബാറ്റിംഗും ബാംഗ്ലൂരിന് തുണയായി. റിച്ച ഘോഷ് 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബൗളിംഗ് നിരയും ബാംഗ്ലൂരിന് കരുത്ത് നൽകി. 12 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലാണ് ഡൽഹിക്ക് തിരിച്ചടി നൽകിയത്. സോഫി മോളിന്യൂക്സ് 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, മലയാളി താരം ആശ ശോഭന 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി വിക്കറ്റ് പോകാതെ 64 എന്ന നിലയിൽ നിന്നാണ് 113 ന് എല്ലാവരും പുറത്തായത്. 27 പന്തിൽ 44 റൺസെടുത്ത ഷെഫാലി വർമ്മയാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ മെഗ് ലാനിങ് 23 പന്തിൽ 23 റൺസെടുത്തു. ഡൽഹിക്കായി മലയാളി താരം മിന്നു മണി ഒരു വിക്കറ്റ് വീഴ്ത്തി. ഡൽഹി ബാറ്റിംഗ് നിരയിലെ ഏഴ് പേർക്ക് രണ്ടക്കം കാണാനായില്ല.

മാർച്ച് 22ന് പുതിയ ഐപിഎൽ സീസൺ തുടങ്ങാനിരിക്കെ 16 വർഷമായിട്ടും കിരീടം നേടാനാകാത്ത റോയൽ ചലഞ്ചേഴ്സിൻ്റെ പുരുഷ ടീമിന്, വലിയ കരുത്താണ് വനിതാ ടീം നൽകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top