ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ അഭയത്തില്‍ അനിശ്ചിതത്വം; സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളും പരിഗണനയില്‍

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ അഭയത്തില്‍ അനിശ്ചിതത്വം. ബ്രിട്ടനില്‍ അഭയം തേടാനാണ് ഒരുങ്ങുന്നതെങ്കിലും അനുമതി ലഭിച്ചില്ലെന്നാണ് സൂചന. ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് നിലവില്‍ തുടരുന്നത്.

ബംഗ്ലാദേശിന്റെ സൈനികവിമാനത്തിലാണ് ഹസീനയും സഹോദരി രെഹാനയും ഇന്ത്യയിലെത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി ഹസീനയ്ക്ക് പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രിട്ടനില്‍ അഭയം ലഭിച്ചില്ലെങ്കില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ഹസീന. സഹോദരി രെഹാനയ്ക്ക് ഒപ്പമാണ് ഹസീന ബംഗ്ലാദേശ് വിട്ടത്. രെഹാനയ്ക്ക് യുകെ പൗരത്വമുണ്ട്. ഇവരുടെ മകള്‍ തുലിപ് സിദ്ദിഖ്, ബ്രിട്ടീഷ് പാര്‍ലമെന്റിലെ ലേബര്‍ പാര്‍ട്ടി എംപിയാണ്. രെഹാന ബ്രിട്ടനിലേക്ക് പോയേക്കുമെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top