‘സുനംഗഞ്ചില്‍ സംഭവിച്ചത് ഇത്’; ഹിന്ദുക്കൾക്കെതിരായ അക്രമം എണ്ണിപ്പറഞ്ഞ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ

ബംഗ്ലാദേശിലെ ഈസ്റ്റ് സുനംഗഞ്ച് ജില്ലയിൽ അടുത്തിടെ നടന്ന ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ അപപിച്ച് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ അഭിഭാഷക ഗ്രൂപ്പായ ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ. ജില്ലയിൽ നടത്തിയ അക്രമസംഭവങ്ങൾ വിശദീകരിച്ച് വാർത്താക്കുറിപ്പും കൗൺസിൽ പുറത്തിറക്കി. അക്രമികളെ ഉടൻ പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു.

ഈ മാസം മൂന്നിന് രാത്രിയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്ന് ഗ്രൂപ്പിൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നു. മംഗ്ലാർഗാവ്, മോണിഗാവ് ഈസ്റ്റ് ഗുണിഗ്രാം എന്നിവിടങ്ങളിലെ ഹിന്ദു സമൂഹത്തിൽപ്പെട്ടവരുടെ നൂറിലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഒരു ഒരു ക്ഷേത്രവും ആക്രമണത്തിന് ഇരയായെന്നും കൗൺസിൽ ആരോപിച്ചു.

Also Read: ‘മാധ്യമങ്ങൾ നുണയൻമാർ, ഇന്ത്യയിൽ മുസ്ലിങ്ങളും ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ല’; ആഞ്ഞടിച്ച് ബംഗ്ലാദേശ്

ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ അക്രമത്തിന് പിന്നിലുള്ളവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും സർക്കാരിനോട് കൗൺസിൽ ആവശ്യപ്പെട്ടു.അതേസമയം പ്രദേശവാസിയായ ഹിന്ദു സമുദായത്തിൽ നിന്നുള്ള ആകാശ് ദാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ് അക്രമത്തിന് കാരണമായത്. മതനിന്ദ ആരോപിച്ച്‌ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷം ഹിന്ദു വിഭാഗക്കാരുടെ വീടുകൾക്കും കടകൾക്കും നേരെ വ്യാപകമായ അക്രമാണ് അരങ്ങേറിയത്.

Also Read: ഹിന്ദു വിരുദ്ധരായ ബംഗ്ലാദേശുകാർക്ക് ഇനി ചികിത്സയില്ലെന്ന് ജെഎൻ റേ ഹോസ്പിറ്റൽ; ചിറ്റഗോങ്ങില്‍ മൂന്ന് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു

ഹിന്ദു സന്യാസിയും ഇസ്കോൺ മുൻ അംഗവുമായ ചിൻമോയ് കൃഷണദാസിനെ ദേശദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവങ്ങളും അരങ്ങേറുന്നത്. ഒരു പരിപാടിക്കിടെ ബംഗ്ലാദേശ് ദേശിയ പതാകയെ അവഹേളിച്ച് എന്നാരോപിച്ചായിരുന്നു അറസ്റ്റ്. കൃഷ്ണദാസ് ജാമ്യംകിട്ടാതെ ജയിലിലായതോടെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. കൃഷ്ണദാസിനെ കാണാൻ ജയിലിലെത്തിയ രുദ്രപ്രതി കേശബ് ദാസ്, രംഗ നാഥ് ശ്യാമ എന്നീ ഹൈന്ദവ സന്യാസിമാരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top