അതിർത്തി കടന്നുള്ള നുഴഞ്ഞ് കയറ്റത്തിന് സഹായമൊരുക്കിയത് രണ്ട് എംഎൽഎമാർ; വ്യാജ അധാർ കാർഡ് നിർമ്മിച്ച് നൽകിയവർ ഇവരെന്ന് ബിജെപി

ബംഗ്ലാദേശ് നുഴഞ്ഞ് കയറ്റക്കാർക്ക് വേണ്ടി തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിച്ചു നൽകിയത് രണ്ട് ആം ആദ്മി പാർട്ടി (എഎപി) എംഎൽഎമാരെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ വോട്ടർ കാർഡുകൾ ഉണ്ടാക്കി അവർക്ക് പിന്തുണ നൽകുന്നതായിട്ടാണ് പ്രധാന ആരോപണം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ എഎപി എംഎൽഎമാരായ മൊഹീന്ദർ ഗോയലിനും ജയ് ഭഗവാൻ ഉപ്‌കറിനും പങ്കുണ്ടെന്ന് സ്മൃതി ഇറാനി ആരോപിച്ചു.

“എന്തുകൊണ്ടാണ് ആം ആദ്മി പാർട്ടി നേതാക്കൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്നത്? വ്യാജ വോട്ടർ കാർഡുകൾ ഉണ്ടാക്കി നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യ ഘടനയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന നുഴഞ്ഞുകയറ്റക്കാർ ആരാണ്? ആം ആദ്മി പാർട്ടി എംഎൽഎമാർ എന്തുകൊണ്ട് അന്വേഷണ ഏജൻസികളെ അന്വേഷണത്തിന് ചുമതലപ്പെടുത്താത്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് പിന്തുണയായി ആദ്മി പാർട്ടി നിലകൊള്ളുന്നു”- എന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.

“ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ രണ്ട് ആം ആദ്മി എംഎൽഎമാർ – മൊഹീന്ദർ ഗോയൽ, ജയ് ഭഗവാൻ ഉപ്കർ എന്നിവർക്ക് പങ്കുണ്ട്. വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച കേസിൽ ഡൽഹി പോലീസ് ഒരു എഎപി എംഎൽഎയ്ക്കും ജീവനക്കാർക്കും രണ്ട് നോട്ടീസ് അയച്ചിരുന്നു. അതനുസരിച്ച്അവർ ഡൽഹി പോലീസിന് മുന്നിൽ ഹാജരായിരുന്നു”- മുൻ കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

Also Read: തുണി വ്യവസായം കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയില്‍ ബംഗ്ലാദേശികൾ പിടിമുറക്കുന്നു; അസം മുഖ്യമന്ത്രിയുടെ ആരോപണം ശരിയാവുമ്പോൾ…

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരായി സ്വീകരിക്കുന്ന നടപടികൾക്കിടെ വ്യാജരേഖകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എഎപി എംഎൽഎ മൊഹീന്ദർ ഗോയലിനും അദ്ദേഹത്തിൻ്റെ ജീവനക്കാർക്കും അടുത്തിടെ പോലീസ് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനിയുടെ ആരോപണം. ഡൽഹി പോലീസ് ഗോയലിന് നൽകുന രണ്ടാമത്തെ നോട്ടീസാണിത്. പത്ത് ദിവസത്തിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ഗോയൽ ഡൽഹി പോലീസിനെ അറിയിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എഎപി എംഎൽഎയുമായി ബന്ധപ്പെട്ട വ്യാജരേഖകൾ ബംഗ്ലാദേശി പൗരന്മാരിൽ നിന്ന് കണ്ടെത്തിയതായും ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെടുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top