ബംഗ്ലദേശിൽ മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും; നിയന്ത്രണം സൈന്യത്തിന്റെ കയ്യില്‍
ബംഗ്ലദേശിൽ ജനകീയ പ്രക്ഷോഭം തുടരവേ പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചു. സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും. യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭത്തിലുള്ള നേതാക്കളുടെ ആവശ്യം. വിദേശത്തുള്ള യൂനുസ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ അംഗങ്ങളെ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിക്കും.
വർഷങ്ങളായി വീട്ടുതടങ്കലിലുള്ള മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ഇന്നലെ മോചിപ്പിച്ചു. പ്രതിപക്ഷ കക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി മേധാവിയാണ് ഖാലിദ സിയ.
അതേസമയം രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. ബ്രിട്ടന്‍ ഹസീനയ്ക്ക് അഭയം നല്‍കാത്തതാണ് കാരണം. അതീവ സുരക്ഷയിൽ രഹസ്യകേന്ദ്രത്തിലാണ് ഹസീനയും സഹോദരി രഹാനയും ഇപ്പോൾ. ഹസീനയെ പുറത്താക്കുക ലക്ഷ്യമിട്ട് ബംഗ്ലദേശില്‍ നടന്ന അക്രമസംഭവങ്ങളിൽ ഇതുവരെ 114 പേരാണ് കൊല്ലപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here