തുണി വ്യവസായം കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയില്‍ ബംഗ്ലാദേശികൾ പിടിമുറക്കുന്നു; അസം മുഖ്യമന്ത്രിയുടെ ആരോപണം ശരിയാവുമ്പോൾ…

അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശികൾ പിടിയിൽ. തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിൽ നിന്നും 31 പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ തമിഴ്നാട് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ബംഗ്ലാദേശി പൗരൻമാർക്ക് പൗരന്മാർക്ക് പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഇന്ത്യയിൽ എത്തിയ ശേഷം ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നറിയാൻ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച പെരുന്തുറയിലെ ഫാക്ടറികളിൽ ജോലി ചെയ്തിരുന്ന ഏഴ് ബംഗ്ലാദേശി പൗരൻമാരെ അനധികൃതമായി ഇന്ത്യയിൽ തുടരുന്നതിനിടയിൽ പിടികൂടിയുന്നു.
വടക്കേ ഇന്ത്യയിലെ നിരവധി തൊഴിലാളികൾ കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വിവിധ ഫാക്ടറികളിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കിടയിലേക്ക് വ്യാപകമായി ബംഗ്ലാദേശി പൗരൻമാർ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവരിൽ ബംഗ്ലാദേശിലെ കൊടും കുറ്റവാളികൾ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. അസം വഴി ഇന്ത്യയിലേക്ക് കടന്ന നിരവധി ബംഗ്ലാദേശ് പൗരൻമാർ തമിഴ്നാട്ടിൽ ജോലി ചെയ്യുന്നുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചിരുന്നു.
അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ അടുത്തിടെ പിടികൂടിയവർ എല്ലാം തമിഴ്നാട്ടിലെ തുണി ഫാക്ടറികളിലെ ജീവനക്കാരായിരുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം. ഇപ്പോൾ സ്റ്റാദേശി പൗരൻമാരെ പിടികൂടിയ തിരുപ്പൂർ ,കോയമ്പത്തൂർ ജില്ലകൾ തുണിവ്യവസായത്തിന് പസിദ്ധമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here