കുഞ്ഞിനെ കൊന്നശേഷം ആത്മഹത്യാശ്രമം; സൂചന 6 ദിവസം പോലീസ് കസ്റ്റഡിയില്‍

ഗോവ: നാല് വയസുകാരനെ കൊന്ന് ബാഗിലാക്കിയ കേസില്‍ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കുട്ടിയെ കൊന്നശേഷം പ്രതിയായ സൂചന ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ജനുവരി 8നാണ് സൂചന സേത്ത് നാല് വയസ് പ്രായമുള്ള മകനെ ഗോവയില്‍വെച്ച് കൊലപ്പെടുത്തി, പെട്ടിയിലാക്കി ബംഗളൂരുവിലേക്ക് കടന്നത്. ഗോവയില്‍ താമസിച്ച മുറിയില്‍ കണ്ട രക്തക്കറകളാണ് സംശയം ഉണ്ടാക്കിയത്. രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അത് സൂചനയുടേത് ആണെന്ന് തിരിച്ചറിഞ്ഞു.
കുട്ടിയെ കൊല്ലാന്‍ ഉദേശിച്ചിരുന്നില്ല. പെട്ടന്നുണ്ടായ ദേഷ്യത്തില്‍ കുട്ടിയുടെ മുഖത്ത് തലയണവെച്ച് അമര്‍ത്തി. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍, പരിഭ്രമിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു സൂചന. കയ്യിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ രക്തക്കറകളാണ് മുറിയില്‍ അവശേഷിച്ചത്.
ഭര്‍ത്താവ് വെങ്കട് രാമനുമായി മൂന്ന് വര്‍ഷമായി വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു. ഇരുവരും വിവാഹമോചന നടപടികളുടെ അവസാനഘട്ടത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിനെ എല്ലാ ഞായറാഴ്ചകളില്‍ അച്ഛനോടൊപ്പം അയക്കാന്‍ കോടതി നിര്‍ദേശിച്ചു. മകനെ ഭര്‍ത്താവായിരുന്ന വെങ്കട് കാണുന്നതില്‍ സൂചനയ്ക്ക് താത്പര്യമില്ലായിരുന്നു. ഇത് തടയാനാണ് ഗോവയിലേക്ക് പോയതെന്നും സൂചന പറഞ്ഞു.
സംഭവസമയത്ത് ഇന്‍ഡോനേഷ്യയിലായിരുന്ന വെങ്കട് പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗോവയിലെത്തി. മകന്റെ മൃതദേഹം കണ്ട് പോസ്റ്റ്മോര്‍ട്ടത്തിന് അനുമതി നല്‍കുകയായിരുന്നു. കുഞ്ഞിന്‍റെ മൃതസംസ്കാര ചടങ്ങുകള്‍ ഇന്ന് ബംഗളൂരുവില്‍ നടക്കും.
Also read… അച്ഛനിൽ നിന്നകറ്റാൻ മകനെ കൊന്ന് ബാഗിലാക്കി; 4 വയസുകാരനെ വകവരുത്തിയ അമ്മയുടെ മൊഴി പുറത്ത്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here