ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര സ്വര്‍ണത്തട്ടിപ്പിന് പിന്നിലാര്; അന്വേഷണത്തിന് സിബിഐ എത്തിയേക്കും

ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര വ​ട​ക​ര ശാ​ഖ​യി​ല്‍ നിന്നും കോടികളുടെ സ്വര്‍ണം അടിച്ചുമാറ്റിയ സംഭവം അന്വേഷിക്കാന്‍ സിബിഐ എത്തിയേക്കും. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയായ മുന്‍ മാനേജര്‍ മധാ ജയകുമാര്‍ തെലങ്കാനയില്‍ നിന്നും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഒളിവിലിരുന്ന് മധാ ജയകുമാര്‍ പുറത്തുവിട്ട വീഡിയോ ആണ് കേസില്‍ നിര്‍ണായകമാകുന്നത്. താന്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സോണല്‍ മാനേജരുടെ നിര്‍ദേശം അനുസരിച്ചാണ് സ്വര്‍ണം തട്ടിപ്പ് നടത്തിയത് എന്നാണ് വീഡിയോയില്‍ മധാ ജയകുമാര്‍ പറഞ്ഞത്. ഇത് സ്വര്‍ണം തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ സംശയം ഉയര്‍ത്തുന്നുണ്ട്.

ബാങ്കിംഗ് ചട്ടം അനുസരിച്ച് തട്ടിപ്പ് മൂന്ന് കോടിക്ക് മുകളില്‍ ആണെങ്കില്‍ സിബിഐ അന്വേഷണം വേണം. വടകര ശാഖയില്‍ നടന്നത് 17.20 കോ​ടി രൂ​പ​യു​ടെ സ്വര്‍ണം തട്ടിപ്പാണ്. 26.24 കി​ലോഗ്രാം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മ​ധാ ജ​യ​കു​മാ​ര്‍ ത​ട്ടി​യെ​ടു​ത്ത​ത്. അന്വേഷണം സിബിഐയിലേക്ക് തന്നെ നീങ്ങേണ്ടതുമാണ്. ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര ആ​ര്‍​ബി​ഐ​ക്കും സി​ബി​എ​ക്കും റി​പ്പോ​ര്‍​ട്ട് നല്‍കേണ്ടതുണ്ട്. ഇതോടെ പന്ത് സിബിഐ കോര്‍ട്ടിലേക്ക് നീങ്ങും. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്നത്.

സ്വര്‍ണത്തിന് പകരം മുക്കുപണ്ടം പണയം വച്ചാണ് ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്രയുടെ ശാഖയില്‍ തട്ടിപ്പ് നടന്നത്. മധാ ജയകുമാറിനെ ട്രാന്‍സ്ഫര്‍ ചെയ്തതിനെ തുടര്‍ന്ന് മറ്റൊരു മാനേജര്‍ ചാര്‍ജെടുത്തിരുന്നു. മാനേജര്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് വ്യക്തമായി. സ്ഥലംമാറ്റിയ ശാഖയില്‍ ജയകുമാര്‍ ചാര്‍ജ് ഏറ്റെടുത്തതുമില്ല. ഇതോടെയാണ് ബാങ്ക് അപകടം മണത്തത്. പരാതി നല്‍കിയതോടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിനായി.

ക്രൈംബ്രാഞ്ച് ആണ് മധാ ജയകുമാറിനെ തെലങ്കാന പോലീസില്‍ നിന്നും ഏറ്റുവാങ്ങിയത്. ആധാര്‍ ഇല്ലാതെ സിം കാര്‍ഡ് സംഘടിപ്പിക്കാന്‍ ജയകുമാര്‍ നടത്തിയ ശ്രമമാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം തട്ടിപ്പില്‍ കേരളാ പോലീസ് തിരയുന്ന പുള്ളി ആണ് ജയകുമാര്‍ എന്ന് തെലങ്കാന പോലീസിനു മനസിലാകുന്നത്. ഇതോടെ കേരളാ പോലീസിനെ വരുത്തി ജയകുമാറിനെ കൈമാറുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top