അജിത്‌ പവാറിലൂടെ ബാരാമതി ബിജെപിക്ക് സ്വന്തമാകുമോ; മണ്ഡലത്തില്‍ ഏറ്റുമുട്ടുന്നത് പവാര്‍ കുടുംബങ്ങള്‍; നേര്‍ക്കുനേര്‍ സുപ്രിയ സുലെയും സുനേത്ര പവാറും

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിലെ സ്ഥാനാര്‍ഥിയായി മകള്‍ സുപ്രിയ സുലെ മത്സരിക്കുമെന്നാണ് എൻസിപി നേതാവ് ശരദ് പവാർ വ്യക്തമാക്കിയത്. പൂനെയിലെ ഭോറിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ റാലിക്കിടെയാണ് പവാറിന്റെ പ്രഖ്യാപനം. ഇതോടെ ബാരാമതിയിലെ പോര് കനക്കുമെന്ന് വ്യക്തമായി. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ബാരാമതിയിൽ‌നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പവാറിന്റെ പ്രഖ്യാപനം.

കഴിഞ്ഞ മൂന്നു തവണയും ബാരാമതിയിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത് സുപ്രിയ സുലെയാണ്. സംസ്ഥാനത്ത് എൻസിപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. മു​മ്പ്​ ആ​റു​ ത​വ​ണ പ​വാ​ര്‍ ഇവിടെ ജയിച്ചപ്പോള്‍ ഒ​രി​ക്ക​ൽ അ​ജി​ത്ത് പവാറും ബാ​രാ​മ​തി​യി​ൽ ജ​യി​ച്ചി​ട്ടു​ണ്ട്. ഇത് സുനേത്രക്ക് സഹായകമാണ്.

എന്‍സിപി പിളര്‍പ്പിന് ശേഷം ‘നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരദ്ചന്ദ്ര പവാര്‍’ എന്ന പേരാണ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. പുതിയ ചിഹ്നത്തില്‍ സുപ്രിയ സുലെ മത്സരിക്കുമ്പോള്‍ എന്‍സിപി സ്ഥാനാര്‍ഥിയാണ് സുനേത്ര പവാർ മത്സരിക്കാന്‍ പോകുന്നത്.

കുടുംബങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാണ്‌ നടക്കാന്‍ പോകുന്നത്. ബാരാമതി പവാറിന്റെ സ്വന്തം മണ്ഡലമാണെങ്കിലും, പിളർപ്പിന് ശേഷമുള്ള എന്‍സിപി- അജിത് പവാർപക്ഷം ഇപ്പോള്‍ മഹാരാഷ്ട്ര ഭരണത്തില്‍ പങ്കാളിത്തമുള്ള പാര്‍ട്ടിയാണ്. മത്സരിക്കുന്നത് എന്‍ഡിഎയുടെ ബാനറിലും. സുനേത്ര എത്തുമ്പോള്‍ ജയിക്കാന്‍ സുപ്രിയക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും. വ​ർ​ഷ​ങ്ങ​ളാ​യി പ​വാ​റി​ൽ​നി​ന്ന്​ ബാ​രാ​മ​തി പിടി​ച്ചെ​ടു​ക്കാ​ൻ ബിജെ​പി ശ്ര​മം ന​ട​ത്തു​ന്നുണ്ട്. ഇ​ത്ത​വ​ണ അ​ജി​ത്തി​ലൂ​ടെ പ​വാ​ർ കു​ടും​ബ​ത്തിലൂടെ മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top