പാക്കിസ്ഥാനില്‍ ബാർബിക്ക് ബാന്‍; സെന്‍സർ ചെയ്ത പുതിയ പതിപ്പ് പ്രദർശനത്തിന്

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയില്‍ ഹോളിവുഡ് ചിത്രം ബാർബിയുടെ പ്രദർശനം പാതിവഴിയില്‍ നിർത്തിവച്ചു. ചില ഡയലോഗുകള്‍ ആക്ഷേപകരമാണ് എന്ന് ആരോപിച്ചാണ് ചിത്രീകരണം അവസാനിപ്പിച്ചത്. തുടർന്ന് സെന്‍സർ ചെയ്ത പുതിയ പതിപ്പ് പ്രദർശനത്തിന് എത്തിക്കുകയും ചെയ്തു. ചിത്രത്തിന് പഞ്ചാബ് ഫിലിം സെൻസർ ബോർഡ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകാതിരുന്നതോടെയാണ് ചിത്രം നിരോധിക്കപ്പെട്ടെന്ന റിപ്പോർട്ടുകള്‍ ആദ്യം പുറത്തുവന്നത്.

എന്നാല്‍ പാകിസ്ഥാനുള്‍പ്പടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ജൂലെെ 21 ന് തന്നെ ചിത്രം പ്രദർശനത്തിനെത്തി. എന്നാല്‍ പ്രവശ്യയിലെ പല തിയറ്ററുകളും പ്രദർശനം പകുതിയില്‍ അവസാനിപ്പിച്ചെന്നും, ടിക്കറ്റിന്റെ പണം തിരികെ വാങ്ങാന്‍ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തി പലരും സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തി. ക്യൂ സിനിമാസ്, സിനി സ്റ്റാർ, യൂണിവേഴ്സൽ സിനിമാസ് തുടങ്ങിയ ലാഹോറിലെ പ്രധാന തിയേറ്ററുകൾ സിനിമ പ്രദർശിപ്പിക്കാത്തതും ചിത്രം നിരോധിച്ചെന്ന റിപ്പോർട്ടിനെ സാധൂകരിക്കുന്നതായിരുന്നു.

എന്നാൽ, പഞ്ചാബ് പ്രവിശ്യയിൽ ചിത്രം നിരോധിച്ചിട്ടില്ലെന്നും സെൻസർ ബോർഡ് ചിത്രത്തിന് വ്യാഴാഴ്ച എൻഒസി നൽകിയിട്ടുണ്ടെന്നുമായിരുന്നു സെൻസർ ബോർഡ് അധികൃതരുടെ വിശദീകരണം. എന്നാല്‍, ചിത്രത്തിലെ നാല് ഭാഗങ്ങളില്‍ സെന്‍സർ ചെയ്യണമെന്ന ആവശ്യവും സെന്‍സർ ബോർഡ് മുന്നോട്ടുവച്ചു. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വാദമുയർത്തിയാണ് സെന്‍സറിംഗ് ആവശ്യപ്പെട്ടത്. എന്നാലിത് പാകിസ്ഥാനിലെ ബാർബിയുടെ വിതരണക്കാരായ എച്ച് കെ സി എന്റർടെയ്ൻമെന്റ് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ശനിയാഴ്ച രാവിലെയോടെ വിതരണക്കാർ മാറ്റങ്ങള്‍ അംഗീകരിക്കുകയും ചിത്രം തിയറ്ററുകളില്‍ വീണ്ടും പ്രദർശനം ആരംഭിക്കുകയും ചെയ്തു.

LGBTQ+ ഉള്ളടക്കമുള്ള സിനിമകൾ രാജ്യത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് സെന്‍സറിംഗിന് വിധേയമാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. കഴിഞ്ഞ വർഷം, കാൻ ഫെസ്റ്റിവലില്‍ പുരസ്കാരം നേടുകയും പാകിസ്ഥാനില്‍ നിന്ന് ഓസ്കാർ നോമിനേഷന് പരിഗണിക്കപ്പെടുകയും ചെയ്ത ജോയ് ലാന്‍ഡ് എന്ന ചിത്രം പാകിസ്ഥാനില്‍ നിരോധിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top