‘ബറോസ്’ റിലീസ് നാളെ പ്രഖ്യാപിക്കുമോ? അപ്ഡേറ്റ് നാളെ അറിയാമെന്ന് മോഹൻലാൽ

കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസി’നെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ അപ്ഡേറ്റുകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരം നാളെ വൈകീട്ട് അഞ്ച് മണിക്ക് എത്തുമെന്നാണ് മോഹന്‍ലാല്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അറിയിച്ചിരിക്കുന്നത്.

2021 മാര്‍ച്ച് 24ന് ആയിരുന്നു ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച്. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ഷൂട്ടിംഗ് നടന്നിട്ടുണ്ട് എന്നാണ് വിവരം.
ബറോസ് നിർമിക്കുന്നത് മോഹൻലാലിൻറെ കമ്പനിയായ ആശിർവാദ് സിനിമാസ് തന്നെയാണ് . ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ത്രീഡിയിൽ ഒരുങ്ങുന്ന ഫാന്റസി ചിത്രമായതിനാൽ ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുണ്ട്.
സിനിമയുടെ സ്പെഷ്യല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലന്‍റിലും ആയാണ് നടക്കുന്നതെന്നും മറ്റ് ജോലികൾ എല്ലാം പൂർത്തിയായെന്നും മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here