മന്ത്രി ഓഫീസിനെതിരായ ആരോപണം: ബാസിത് അറസ്റ്റിൽ; നാളെ നിർണായക ചോദ്യം ചെയ്യൽ

മലപ്പുറം: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴ വിവാദത്തിൽ പ്രതിയായ ബാസിത് അറസ്റ്റിൽ. മഞ്ചേരിയില്‍ നിന്ന് കന്‍റോണ്‍മെന്‍റ് പോലീസ് സംഘമാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ നാളെ തിരുവനന്തപുരത്ത് എത്തിക്കും.

കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി നാളെ നിര്‍ണായക ചോദ്യം ചെയ്യല്‍ നടക്കും. കന്റോൺമെൻറ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഹരിദാസനെയും ബാസിതിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ നീക്കമെന്നാണ് ലഭിക്കുന്ന സൂചനകൾ.

നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ബാസിത് ഹാജരായിരുന്നില്ല. ചെങ്കണ്ണായതിനാൽ തിങ്കളാഴ്ച ഹാജരാകുമെന്ന് എഐവൈഎഫ് നേതാവ് കൂടിയായ ബാസിത് അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായിരുന്നില്ല.

ആരോ​ഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്ന് ഇന്നലെ ഹരിദാസൻ കുറ്റസമ്മത മൊഴി നൽകിയിരുന്നു. ബാസിത് ഭീഷണിപ്പെടുത്തി നല്‍കിയ പരാതിയാണെന്നും ഹരിദാസന്‍ മൊഴി നല്‍കി. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലായിരുന്നു ഹരിദാസന്റെ കുറ്റസമ്മതം. ചോദ്യം ചെയ്യലിന് ശേഷം ഹരിദാസനെ പോലീസ് ഇന്നലെ വിട്ടയച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top