യോഗിയുടെ ‘വർഗീയ മുഖമുദ്ര’ക്കെതിരെ ബിജെപി നേതാക്കളും; മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിനെതിരേ മുന്നണിയിലും തമ്മിലടി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഉപയോഗിക്കുന്ന ‘ബാത്തേങ്കേ തോ കാറ്റേങ്കേ’ ( ഭിന്നിപ്പിച്ചാൽ നശിക്കും ) എന്ന മുദ്രാവാക്യത്തിനെതിരെ ബിജെപി നേതാക്കളും സഖ്യകക്ഷികളും. മഹാരാഷ്ട്രയിലെ പ്രചാരണത്തിൻ്റെ മുൻനിരയിലുള്ള ബിജെപി സ്റ്റാർ ക്യാമ്പയ്നര്‍ യോഗി ആദിത്യനാഥിൻ്റെ മുദ്രാവാക്യത്തെച്ചൊല്ലിയാണ് മഹായുതി സഖ്യത്തിൽ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. അതിനെതിരെ കോൺഗ്രസും മഹാ വികാസ് അഘാഡിയും (എവിഎ) രൂക്ഷമായ വിമർശനമുന്നയിക്കുമ്പോഴാണ് ബിജെപിയുടെ ഘടകകക്ഷികളും രംഗത്തെത്തിയിരിക്കുന്നത്. ഒരു വിഭാഗം പാർട്ടി നേതാക്കൾക്കും ഇത്തരമൊരു പ്രചരണത്തിനോട് വിയോജിപ്പുണ്ട്. മുതിർന്ന നേതാക്കളായ പങ്കജ് മുണ്ടെയും അശോക് ചവാനുമാണ് അത് തുറന്നു പ്രകടിപ്പിച്ചിരിക്കുന്നത്.

Also Read: മഹാരാഷ്ട്ര ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നവര്‍!! കോൺഗ്രസ്-ബിജെപി മുന്നണികളുടെ സാധ്യത ഇവരുടെ കയ്യില്‍…

എൻസിപി നേതാവ് അജിത് പവാർ തൻ്റെ എതിർപ്പ് ഇതിനോടകം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മഹാൻമാരുടെയും ഭഗവാൻ ശിവൻ്റെയും അനുയായികളുടേയും നാടായ മഹാരാഷ്ട്രക്ക് ഇത്തരം മുദ്രാവാക്യം ചേരുന്നതല്ലെന്നാണ് അജിത് പവാറിൻ്റെ പ്രതികരണം. മുദ്രാവാക്യത്തെ പിന്തുണയ്ക്കുന്നില്ല. ഇത് താൻ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഈ മുദ്രാവാക്യം വിജയിക്കില്ല. ഉത്തർപ്രദേശിലോ ജാർഖണ്ഡിലോ മറ്റ് ചില സ്ഥലങ്ങളിലോ ഇതു കൊണ്ട് നേട്ടമുണ്ടാക്കാൻ കഴിയുമായിരിക്കുമെന്നും അദേഹം പറഞ്ഞു.

Also Read: സ്വതന്ത്ര സ്ഥാനാർത്ഥിയുടെ അറസ്റ്റിൽ രാജസ്ഥാനിൽ കലാപം; കാരണമായത് പോളിംഗ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് എതിരെയെടുത്ത നടപടി

വർഗീയ മുഖമുദ്രയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ച മുദ്രാവാക്യത്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യം തിരുത്തിയിരുന്നു. ഐക്യത്തിൻ്റെ സന്ദേശം കൂട്ടിച്ചേർത്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി തന്ത്രപരമായി വിഷയത്തെ കൈകാര്യം ചെയ്തത്. എന്നാൽ പാർട്ടി നേതാക്കളിലും സഖ്യകക്ഷികളിലും ഉണ്ടാക്കിയ അതൃപ്തി പരിഹസിക്കാൻ അതിന് കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ പ്രതികരങ്ങൾ സൂചിപ്പിക്കുന്നത്.

Also Read: ഭരണഘടനയുടെ പേരിൽ രാഹുൽ ഗാന്ധി നുണ പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പരാതി

അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെയാണ് പാർട്ടിയിൽ നിന്നും ആദ്യം എതിർപ്പുയർത്തിയത്. മുദ്രാവാക്യവുമായി ബന്ധപ്പെട്ട് തൻ്റെ നിലപാട് വ്യത്യസ്തമാണ്. ഒരേ പാർട്ടിക്കാരനായതുകൊണ്ട് മാത്രം താൻ അതിനെ പിന്തുണയ്ക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വികസനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നാണ് തൻ്റെ വിശ്വാസം. ഈ മണ്ണിൽ ജീവിക്കുന്ന എല്ലാവരെയും അംഗീകരിക്കുക നമ്മളോടൊപ്പം ചേർത്തു നിർത്തുക എന്നതാണ് ഒരു നേതാവിൻ്റെ ജോലി. അതിനാൽ ഇത്തരമൊരു മുദ്രാവാക്യം മഹാരാഷ്ട്രക്ക് ആവശ്യമില്ലെന്നും മുണ്ടെ വ്യക്തമാക്കി.

Also Read: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് അന്‍വറിനെതിരെ നടപടി; കേസ് എടുക്കാന്‍ നിര്‍ദേശം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അശോക് ചവാനും രൂക്ഷമായ വിമർശനമുയർത്തിയാണ് തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഈ മുദ്രാവാക്യത്തിന് മഹാരാഷ്ട്രയിൽ പ്രസക്തിയില്ല. ഇത് നല്ലതല്ല, ആളുകൾ അംഗീകരിക്കില്ല. വ്യക്തിപരമായി പറഞ്ഞാൽ അത്തരം മുദ്രാവാക്യങ്ങളെ താൻ അനുകൂലിക്കുന്നില്ലെന്നും വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുമെന്നാണ് ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം വിലയിരുത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പരസ്യ പ്രതികരണത്തിന് അവർ തയ്യാറായിട്ടില്ല. എന്നാൽ സ്വന്തം പാളയത്തിലെ വിമർശകരെ അനുനയിപ്പിക്കാൻ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി.

Also Read: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: വർഷം മുഴുവനും പടക്ക നിരോധനത്തിന് സുപ്രീം കോടതി

പങ്കജ് മുണ്ടെയും അശോക് ചവാനും മുദ്രാവാക്യത്തിൻ്റെ ശരിയായ അർത്ഥം മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് യഥാർത്ഥത്തിൽ ഐക്യത്തിൻ്റെ സന്ദേശമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിയുടെ വിഭജന പ്രചാരണത്തിന് എതിരായുള്ള വിവരണമാണ് മുദ്രവാക്യത്തിൻ്റെ കാതൽ. എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ഫഡ്നാവിസ് അഭ്യർത്ഥിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top