‘എഐ’യെ വിശ്വസിച്ച് പണി വാങ്ങരുത്; ചൈനീസ് സൈനികര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്

എഐയെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധികം ആശ്രയിക്കരുതെന്ന് സൈനികര്‍ക്ക് സൈന്യത്തിന്റെ മുന്നറിയിപ്പ്. എഐയ്ക്ക് യുദ്ധക്കളത്തില്‍ മനുഷ്യന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പകരമാകാന്‍ കഴിയില്ലെന്നാണ് സൈന്യം അറിയിപ്പ് നല്‍കിയത്.
മനുഷ്യന്‍ നിയന്ത്രിക്കുന്ന ഒരു ഉപകരണം മാത്രമായി എഐയെ കരുതണം എന്നാണ് നിര്‍ദേശം. സൈനികന്‍ എടുക്കുന്ന തീരുമാനങ്ങളുടെ ഫലപ്രാപ്തി കാര്യക്ഷമമാക്കാന്‍ എഐയെ ഉപയോഗപ്പെടുത്താം. പക്ഷെ മനുഷ്യന് പകരക്കാരന്‍ ആകാന്‍ കഴിയില്ല. ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച് നല്‍കിയ ലേഖനത്തിലാണ് ഈ മുന്നറിയിപ്പ്.
യുദ്ധക്കളത്തില്‍ സൈനികനും തീരുമാനവും പരമപ്രധാനമാണ്. സൈനികര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് തീരുമാനം എടുക്കാന്‍ കഴിയും. എഐ പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ അനുസരിച്ചാണ്. ഇത് സൈനികര്‍ മറക്കരുത്.
സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ച് തിരിച്ചറിവോ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഉള്ള കഴിവില്ലായ്മ എഐയുടെ കൂടപ്പിറപ്പാണെന്ന് മറക്കരുത്. ലേഖനത്തില്‍ ഓര്‍മപ്പെടുത്തുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here