ബിബിഎ വിദ്യാര്‍ത്ഥി ജീവനൊടുക്കി; തൂങ്ങിമരിച്ച നിലയില്‍ കണ്ടത് ഹോസ്റ്റല്‍ മുറിയില്‍
September 24, 2024 11:52 AM

തിരുവനന്തപുരം വഴുതക്കാട് സ്വകാര്യ കോളജില്‍ ബിബിഎയ്ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. മൂന്നാര്‍ സ്വദേശിയായ രവിചന്ദ്രനെ (23)ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുന്നുകുഴിയിലെ ഹോസ്റ്റല്‍ മുറിയിലാണ് ജീവനൊടുക്കിയത്.
പ്രണയബന്ധത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് വഴിവച്ചതെന്ന് സൂചനയുണ്ട്. റൂമില്‍ എത്തിയവരാണ് രവിചന്ദ്രനെ തൂങ്ങിയ നിലയില്‍ കണ്ടത്. തൂങ്ങിമരിക്കാന്‍ ഉപയോഗിച്ച കയര്‍ ഓണ്‍ലൈനിലാണ് വാങ്ങിച്ചതെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
മ്യൂസിയം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here