ബി.സി.ജോജോ അന്തരിച്ചു; വിടവാങ്ങിയത് കേരളത്തെ ഞെട്ടിച്ച വാര്‍ത്തകള്‍ പുറത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകന്‍

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച വാര്‍ത്തകള്‍ പുറത്തെത്തിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.സി. ജോജോ അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കേരള കൗമുദി ദിനപത്രത്തില്‍ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളില്‍ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററും എംഡിയുമായിരുന്നു.

പാമോലിന്‍ അഴിമതി, മതികെട്ടാന്‍ ചോലയിലെ കയ്യേറ്റങ്ങള്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കരാറിലെ വീഴ്ചകള്‍ തുടങ്ങിയ നിരവധി വാര്‍ത്തകള്‍ ജനങ്ങളെ അറിയിച്ചത് ജോജോയുടെ റിപ്പോര്‍ട്ടുകളായിരുന്നു. രേഖകള്‍ സഹിതം ആധികാരമായിരുന്നു ജോജോയുടെ റിപ്പോര്‍ട്ടിങ്. അന്വേഷണാത്മക വാര്‍ത്തകള്‍ക്കൊപ്പം രാഷ്ട്രീയ വാര്‍ത്തകളിലും മികവ് പുലര്‍ത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top