‘കളിക്കാൻ പോകുമ്പോൾ ഒപ്പം ഇനി ഭാര്യയും കാമുകിയും വേണ്ട’; തകർച്ചയിൽ നിന്നും കരകയറാൻ കർശന നിയന്ത്രണങ്ങൾ; ബിസിസിഐയുടെ എട്ടിൻ്റെ പണി

വിദേശപര്യടനങ്ങൾക്കും ഹോം മത്സരങ്ങൾക്കും ഇടയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയത്തിന് നിയന്ത്രണം ഏർപ്പെടുത്തി ബിസിസിഐ. ടീം ഇന്ത്യ ഓസ്ട്രേലിയൻ പരമ്പരയിൽ തകർന്നടിഞ്ഞതിന് പിന്നാലെയാണ് കർശന നിയന്ത്രണവുമായി ബോർഡ് രംഗത്തെത്തിയിരിക്കുന്നത്.

ഒന്നര മാസത്തിലധികം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ രണ്ട് ആഴ്‌ചയ്‌ക്കപ്പുറം കളിക്കാർക്കൊപ്പം യാത്ര ചെയ്യാൻ ഭാര്യമാരെയോ കാമുകിമാരെയോ മറ്റ് ബന്ധുക്കളെയോ അനുവദിക്കില്ല. ടീം ബസുകളിൽ താരങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നത് നിർബന്ധമാക്കിയിട്ടുണ്ടെന്ന് ബിസിസിഐ കേന്ദ്രങ്ങൾ അറിയിച്ചു. അധിക ലഗേജിന് പണം നൽകാനും താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ ടീം 1-3ന് പരാജയപ്പെട്ടിരുന്നു. തൊട്ട് മുമ്പ് ന്യൂസിലൻഡുമായി ഇന്ത്യയിൽ നടന്ന പരമ്പരയിൽ സമ്പൂർണ തോൽവിയും വഴങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ഓസിസിനോട് പരമ്പര തോറ്റതിന് ശേഷം ഇന്ത്യൻ ഡ്രസിംഗ് റൂമിലെ അസ്വസ്ഥതകളെപ്പറ്റിയുള്ള വാർത്തകളും പുറത്തു വന്നിരുന്നു. മുൻ ക്രിക്കറ്റ് താരങ്ങളക്കം ഡ്രസിംഗ് റൂമിൽ നിന്നും വിവരം പുറത്ത് പോകുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top