സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴയടിച്ച് ബിസിസിഐ; ശിക്ഷ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ തോൽവിക്ക് പിന്നാലെ

ജയ്‌പൂർ: ഐപിഎൽ ക്രിക്കറ്റിന്റെ ഈ സീസണിലെ ആദ്യ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസണ് മറ്റൊരു തിരിച്ചടി കൂടി. ഗുജറാത്ത് ജയന്‍റ്സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതാണ് നടപടിക്ക് കാരണം. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ് സഞ്ജുവിന് ബിസിസിഐ പിഴ ചുമത്തിയത്. ആദ്യ പിഴവായാതിനാലാണ് 12 ലക്ഷമായി ശിക്ഷ പരിമിതപ്പെടുത്തിയതെന്ന് ഐപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ ബൗൾ ചെയ്തത്. അവസാന ഓവർ എറിഞ്ഞ കുല്‍ദീപ് സെന്‍ രണ്ട് വൈഡുകളും ഒരു നോ ബോളും ഉൾപ്പെടെ ഒമ്പത് ബൗൾ എറിഞ്ഞു. നിശ്ചിത സമയം തീരുന്നതിന് മുമ്പ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാകാമായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തി197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അവസാന പന്തിലാണ് വിജയത്തിലെത്തിയത്. കഴിഞ്ഞ നാല് കളികളും ജയിച്ച രാജസ്ഥാന് ഈ തോൽവി അപ്രതീക്ഷിതമായിരുന്നു. എന്നാലും പോയിന്റ് പട്ടികയിൽ ഒന്നാമത് രാജസ്ഥാൻ തന്നെയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top