രാമക്ഷേത്രപ്രതിഷ്ഠയിൽ കോടതികള്‍ക്ക് അവധി വേണം; സുപ്രീകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് ബാർ കൗൺസിൽ ചെയര്‍മാന്‍
ഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22ന് സുപ്രീംകോടതി ഉള്‍പെടെ രാജ്യത്തെ എല്ലാ കോടതികളിലും അവധി നല്‍കണമെന്ന് ബാര്‍ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനന്‍ കുമാര്‍ മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. നിർണായക നിയമനടപടികളുടെ പരിസമാപ്തിയെ അടയാളപ്പെടുത്തുന്ന ഈ പരിപാടിയുടെ പ്രാധാന്യം പരിഗണിച്ച് അവധി നല്‍കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
“ശ്രീരാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം പണിയാൻ അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ 2019ലെ ചരിത്രപരമായ വിധി ഹിന്ദുക്കളുടെ വിശ്വാസം ദൃഢമാക്കി. ഒരുപാട് കാലത്തെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഭഗവാന്‍ ശ്രീരാമന്‍ മതപരമായ അതിരുകള്‍ക്ക് അപ്പുറമാണ്. നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക ധാർമ്മികതയുമായി നിയമ പ്രക്രിയകളുടെ സമന്വയം കൂടിയാണിത്.” ബാർ കൗൺസിൽ ചെയർമാൻ പറയുന്നു.
അവധി പ്രഖ്യാപിച്ചാല്‍ കോടതി ജീവനക്കാർക്ക് അയോധ്യയിലെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നും അന്നേദിവസം പ്രധാനപ്പെട്ട കേസുകള്‍ പ്രത്യേക ക്രമീകരണങ്ങളിലൂടെയോ അടുത്ത പ്രവൃത്തി ദിവസത്തേക്ക് പുനഃക്രമീകരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here