ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ ബിഡിജെഎസിന് കടുത്ത നീരസം; പരാതി ഇന്ന് നഡ്ഡയെ അറിയിക്കും
ആലപ്പുഴ: പി.സി.ജോർജിന്റെ പരാമർശങ്ങളിലുള്ള കടുത്ത അതൃപ്തി ബിഡിജെഎസ് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ഡല്‍ഹിയിലുള്ള പാര്‍ട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി ചർച്ച നടത്തും. പത്തനംതിട്ട ലോക്സഭാ സീറ്റ് ജോര്‍ജിന് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തുഷാറിനും വെള്ളാപ്പള്ളി നടേശനുമെതിരെ പി.സി.ജോർജ് രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അനാവശ്യ വിവാദമുണ്ടാക്കുന്നതാണ് പരാമര്‍ശങ്ങളെന്നാണ് ബിഡിജെഎസ് നിലപാട്.
പത്തനംതിട്ടയിൽ താൻ സ്ഥാനാർഥിയാകരുതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമൊക്കെയാണ്. അക്കാര്യം അവർ പരസ്യമായി പറഞ്ഞു. അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെയെന്നാണ് ജോര്‍ജ് പറഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ജോര്‍ജിനെതിരെ വെള്ളാപ്പള്ളി രംഗത്ത് വന്നിരുന്നു.
കേരളത്തിൽ നാല് സീറ്റുകൾ ബിഡിജെഎസിന് നൽകാനാണ് നിലവിൽ എൻഡിഎ ധാരണ. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി തന്നെ എത്തിയേക്കും. ബിജെപിയുടെ സ്ഥാനാർത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുകയാണ്. സഖ്യ കക്ഷികളുമായി ചർച്ച പൂർത്തിയാക്കി പ്രഖ്യാപനം പൂർത്തിയാക്കാനാണ് ബിജെപി നീക്കം. വിവിധ സംസ്ഥാന ഘടകങ്ങളുമായി കേന്ദ്ര നേതൃത്വത്തിന്റെ ചർച്ചകൾ ഇന്നും തുടരും. 348 മണ്ഡലങ്ങളിലാണ് ഇനി എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇന്നലെ 195 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here