ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് മുക്കോല സ്വദേശി അനന്തു; അപകടത്തിന് കാരണം അമിതവേഗമെന്ന് നാട്ടുകാര്‍

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പാറക്കല്ലുമായെത്തിയ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വിഴിഞ്ഞം മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോകുമ്പോള്‍ അമിതവേഗത്തിലെത്തിയ ടിപ്പറില്‍ നിന്നും തെറിച്ചുവീണ കല്ല് ശരീരത്തില്‍ വീഴുകയായിരുന്നു. നെയ്യാറ്റിന്‍കര സ്വകാര്യ ദന്തല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.

രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. അനന്തുവിന്റെ വീടിന് സമീപത്തു തന്നെയാണ് അപകടമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ടിപ്പര്‍ റോഡിലെ കുഴിയില്‍ വീഴുന്നതിനിടെ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അമിതവേഗതയിലാണ് ടിപ്പര്‍ സഞ്ചരിച്ചിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു. രാവിലെ 11 മണിവരെ ടിപ്പറുകള്‍ ഓടിക്കാന്‍ പാടില്ലെന്ന് ജില്ലാഭരണകൂടം നിര്‍ദ്ദശം നല്‍കിയിരുന്നതാണ്. എന്നാല്‍ തുറമുഖ അധികൃതര്‍ ഇത് പാലിക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അമിതമായി ലോഡ് കയറ്റിയാണ് ടിപ്പറുകള്‍ യാത്ര ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top