‘മനുഷ്യ കവചമാകരുത്’; ലെബനനിലെ സാധാരണക്കാർക്ക് ഉപദേശവുമായി ഇസ്രായേൽ പ്രസിഡൻ്റ്

അഞ്ഞൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ട ശക്തമായ വ്യോമാക്രമണത്തിന് ശേഷം ലെബനൻ ജനതയെ അഭിസംബോധന ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ ‘മനുഷ്യകവചം’ ആകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലെബനനിൽ അടുത്തിടെ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണത്തിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇസ്രായേലിൻ്റെ യുദ്ധം ലെബനൻ ജനതയോടല്ല, മറിച്ച് അവരുടെ വീടുകളിൽ മിസൈലുകൾ സ്ഥാപിക്കുന്ന ഹിസ്ബുള്ളയോടാണെന്ന് നെതന്യാഹു സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.


“ലെബനനിലെ ജനങ്ങളോട് ഒരു കാര്യം പങ്കുവയ്ക്കാനുണ്ട്. ഇസ്രയേലിൻ്റെ യുദ്ധം നിങ്ങളോടല്ല, ഹിസ്ബുള്ളയോടാണ്. വളരെക്കാലമായി ഹിസ്ബുള്ള നിങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. അവർ നിങ്ങളുടെ വീടുകളിൽ റോക്കറ്റുകളും മിസൈലുകളും സ്ഥാപിച്ചു. ആ റോക്കറ്റുകളും മിസൈലുകളും ഞങ്ങളുടെ നഗരങ്ങളെ നേരിട്ട് ലക്ഷ്യമിടുന്നു. ഹിസ്ബുള്ള ആക്രമണങ്ങളിൽ നിന്ന് ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേലിന് ആക്രമണമല്ലാതെ മറ്റ് വഴികളില്ല”- നെതന്യാഹു പറഞ്ഞു.

ലെബനൻ ജനതയ്ക്ക് അപകടത്തിൽ നിന്ന് കരകയറാൻ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിങ്ങൾ ഇത് ഗൗരവമായി കാണണണം. ഹിസ്ബുള്ളയുടെ ലക്ഷ്യത്തിനായി സ്വന്തം ജീവൻ നിങ്ങൾ അപകടപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ലെബനനെ അപകടത്തിലാക്കാൻ ഹിസ്ബുള്ളയെയും അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേൽ നടത്തിയ വ്യോക്രമണത്തിൽ ഇന്നലെ രാത്രിവരെ 492 പേർ മരിച്ചതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിൽ 35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെടുന്നു. 1,645 പേർക്ക് പരുക്കേറ്റതായും ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 2006നു​ ശേഷം ലെബ​നനിൽ ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.

ബെ​ക്ക വാ​ലി, ബി​ൻ​ത് ജി​ബൈ​ൽ, അ​യ്ത​റൂ​ൻ, മ​ജ്ദ​ൽ സ​ലീം, ഹു​ല, തൗ​റ, ഖി​ലൈ​ലി​ഹ്, ഹാ​രി​സ്, ന​ബി ചി​ത്, ത​റ​യ്യ, ഇ​ഷ്മി​സ്ത​ർ, ഹ​ർ​ബ​ത, ലി​ബ്ബാ​യ, സു​ഹ്മ​ർ തു​ട​ങ്ങി​ ആയിരത്തോളം കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ച്ച​താ​യി ഇ​സ്രാ​യേ​ൽ അറിയിച്ചു. ഇതിന് തിരിച്ചടിയായി ഗ​ലീ​ലി, ഹൈ​ഫ ന​ഗ​ര​ങ്ങ​ളി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങളിലേ​ക്ക് ഉൾപ്പെടെ റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹി​സ്ബു​ളള അ​വ​കാ​ശ​പ്പെ​ട്ടു.

ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ ഇലക്ട്രോണിക്സ് കമ്പനിയിലും നോർത്തേൺ കോർപ്സിന്റെ റിസർവ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോർമേഷന്റെ ലോജിസ്റ്റിക്സ് ബേസിലും ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചതായും അവർ വ്യക്തമാക്കി. ഹിസ്ബുളയുടെ ആക്രമണ സാധ്യത മുന്നിൽക്കണ്ട് സെപ്തംബർ 30 വരെ ഒരാഴ്ച രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ഇസ്രായേൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top