ബീമാപള്ളിക്ക് പേരുദോഷം വരുത്തുന്നത് പുറമെനിന്നുള്ള ലഹരിസംഘങ്ങൾ; മാധ്യമങ്ങൾക്കും പങ്ക്

തലസ്ഥാന നഗരത്തോട് ചേർന്ന് കിടക്കുന്ന തീരദേശമായ ബീമാപള്ളി എന്ന പേരിനെ സകല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുമായും ചേർത്തുവച്ച് പറയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിൽ നിന്നെല്ലാം മോചനം നേടിയ ഈ നാടിൻ്റെ പുതിയ നായകരാണ് ഇനിയൊരു കളങ്കവും ബീമാപള്ളിക്ക് താങ്ങാനാവില്ല എന്നുറപ്പിച്ചു മുന്നിട്ട് ഇറങ്ങിയത്. ഇതിൽ ഏറ്റവും പ്രധാനം ലഹരി വിരുദ്ധ പ്രവർത്തനം ആണ്. തുലോം തുച്ഛമായ അംഗങ്ങൾ മാത്രമേ ഈ ഗണത്തിൽ ഉള്ളൂ എന്നിരിക്കിലും പുറത്ത് നിന്നുള്ളവർ ഉണ്ടാക്കുന്ന കളങ്കം ബീമാപള്ളിക്ക് ബാധ്യതയാണ്. അത് പരിഹരിക്കുമെന്ന് തന്നെ പറയുകയാണ് ജമാ അത്ത്.

നിയന്ത്രണങ്ങൾ ശക്തമാക്കി 50,000 രൂപ പിഴയും പത്ത് വർഷത്തെ വിലക്കും അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് ജമാ അത്ത്. ഇത്തരക്കാരെ കണ്ടെത്താൻ സ്‌ക്വാഡ്കൾ സജീവമാണെന്നും ജമാ അത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ അറിയിച്ചു.

Logo
X
Top