ബീയറടിച്ച് അറമാദിച്ച് മലയാളികള്‍; മുന്‍ വര്‍ഷത്തേക്കാള്‍ റെക്കോര്‍ഡ് ഉപഭോഗമെന്ന് സര്‍വെ

ചൂട് കൂടുന്നതിനനുസരിച്ച് മലയാളികളുടെ ബീയര്‍ കുടി സര്‍വകാല റെക്കോര്‍ഡിലേക്ക്. നാടിന്റെ പരമ്പരാഗത പാനീയമായ കള്ള് ആര്‍ക്കും വേണ്ടാതായി. 2023- 24 ലെ ഹൗസ് ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍വെയിലാണ് (Household consumption Expenditure survey 2023- 24) ബിയര്‍ ഉപഭോഗം വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. നഗര പ്രദേശങ്ങളിലാണ് ബീയര്‍ ഉപയോഗം കൂടുതല്‍.
2022- 2023 കാലത്ത് പ്രതിമാസം 0.032 ലിറ്റര്‍ ആയിരുന്നു ശരാശരി ബീയര്‍ ഉപയോഗം. എന്നാല്‍ 2023 – 04 കാലത്ത് അത് 0.066 ലിറ്ററായി വര്‍ദ്ധിച്ചു എന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലും ബീയറിന്റെ ഉപയോഗം വന്‍ തോതില്‍ വര്‍ദ്ധിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2022- 23 കാലത്ത് 92,800 വീടുകളിലാണ് ബീയര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ 2023- 24 ആയപ്പോള്‍ നേരെ ഇരട്ടിയായതായി കാണാം. ഇക്കാലയളവില്‍ 173,000 ആയി ഉയര്‍ന്നിട്ടുണ്ട്. നഗരപ്രദേശങ്ങളിലും ഈ വര്‍ദ്ധനവ് പ്രകടമാണ്. 2022- 23 കാലത്ത് 1,11,900 വീടുകളുടെ സ്ഥാനത്ത് 2023- 24 കാലത്ത് ബീയര്‍ ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം 2,16,100 ആയി ഉയര്‍ന്നു.
ബീയര്‍ ഉപയോഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം സിക്കിമിനാണ്. രണ്ടാം സ്ഥാനം ഗോവയ്ക്കാണ്. കേരളത്തിന് 17-ാം സ്ഥാനമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here