മണിപ്പൂര്‍ അവിശ്വാസ പ്രമേയം: പ്രതിപക്ഷത്തിന് ചുട്ട മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി മോദി
ലോക്‌സഭയിൽ അടുത്തിടെ നടന്ന അവിശ്വാസ പ്രമേയത്തിന്റെ പരാജയം രാജ്യമാകെ നിഷേധാത്മകത പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടിയാണ് നൽകിയത് എന്ന് പ്രതിപക്ഷത്തെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷം ഇറങ്ങിപ്പോയത് അവരുടെ സഖ്യത്തിലെ വിള്ളലുകൾ തുറന്നുകാട്ടിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
“പ്രതിപക്ഷ അംഗങ്ങൾ പാതിവഴിയിൽ പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയി. അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ അവർക്ക് ഭയമായിരുന്നു എന്നതാണ് സത്യം,” പശ്ചിമ ബംഗാളിലെ ബിജെപിയുടെ ക്ഷേത്രീയ പഞ്ചായത്തി രാജ് പരിഷത്തിനെ അഭിസംബോധന ചെയ്ത് വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം പറഞ്ഞു.
മണിപ്പൂർ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല, അവർ അതിൽ രാഷ്ട്രീയം കലർത്താനാണ് താത്പര്യമെന്നും കൊൽക്കത്തയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here